കോ​വി​ഡ് വാ​ക്സി​ൻ: ആ​ശു​പ​ത്രി​ക​ളി​ൽ നീ​ണ്ട നി​ര
Thursday, May 6, 2021 11:42 PM IST
കാ​ട്ടാ​ക്ക​ട : കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ടോ​ക്ക​ൺ ഏ​ർ​പ്പെ​ടു​ത്തി. പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ൽ ഓ​രോ ദി​വ​സ​ത്തേ​യും വാ​ക്സി​ൻ അ​ലോ​ട്ട്മെ​ന്‍റ് അ​നു​സ​രി​ച്ച് ടോ​ക്ക​ൺ ന​ൽ​കും. ഒ​ന്പ​തു മു​ത​ൽ കു​ത്തി​വ​യ്പ് ആ​രം​ഭി​ക്കും. ടോ​ക്ക​ൻ ല​ഭി​ക്കു​ന്ന​വ​ർ മാ​ത്രം ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ൽ മ​തി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഇ​ന്ന​ലെ മു​ത​ലാ​ണ് ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്ന് പു​തി​യ സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് ബാ​ബു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം പു​ല​ർ​ച്ചെ 4.30 മു​ത​ൽ ടോ​ക്ക​ൺ ന​ൽ​കി തീ​രു​ന്ന​തു​വ​രെ ആ​ശു​പ​ത്രി​യി​ലു​ണ്ട്.
വി​ള​പ്പി​ൽ​ശാ​ല ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലും വാ​ക്സി​നെ​ടു​ക്കാ​നെ​ത്തി​യ​വ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ഡ​ൽ സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മു​തി​ർ​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ളാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ക്സി​ന് വേ​ണ്ടി ക്യൂ ​നി​ന്നി​ട്ട് ഒ​ടു​വി​ൽ നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന​ത്.