കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ സം​ഘ​ർ​ഷം
Thursday, May 6, 2021 11:42 PM IST
കാ​ട്ടാ​ക്ക​ട : കു​റ്റി​ച്ച​ലി​ലെ പ​രു​ത്തി​പ്പ​ള്ളി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​വും ഉ​ന്തി​ലും ത​ള്ളി​ലും ക​ലാ​ശി​ച്ചു. വാ​ക്സി​നെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രെ​ക്കൊ​ണ്ട് ആ​ശു​പ​ത്രി പ​രി​സ​രം നി​റ​ഞ്ഞു ക​വി​ഞ്ഞ​തോ​ടെ ബ​ഹ​ള​വും വ​യോ​ധി​ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് വീ​ഴു​ന്ന​തും ക​ണ്ട​തോ​ടെ വാ​ക്സി​ൻ വി​ത​ര​ണം നി​ർ​ത്തി​വ​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ്ര​വേ​ശ​ന ക​വാ​ടം അ​ട​ച്ചി​ട്ടു.
​ഇ​ത് വ​ലി​യ ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഒ​ടു​വി​ൽ ആ​ൾ​കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് എ​ത്തേ​ണ്ടി വ​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ750 ലേ​റെ പേ​ർ കൂ​ട്ട​മാ​യും വ​രി​യി​ലാ​യും നി​ന്നെ​ങ്കി​ലും ടോ​ക്ക​ൺ ന​ൽ​കി​യ​ത് 170 പേ​ർ​ക്ക് മാ​ത്ര​മാ​ണ്. നേ​ര​ത്തെ ഇ​തേ കേ​ന്ദ്ര​ത്തി​ൽ വാ​ക്സി​ൻ ക്ഷാ​മം ഉ​ണ്ടാ​യി​രു​ന്നു. ഈ ​കേ​ന്ദ്ര​ത്തി​ൽ 170 കോ​വി​ഡ് വാ​ക്സി​ൻ ആ​ണ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ വാ​ക്സി​ൻ കി​ട്ടു​മെ​ന്ന് ക​രു​തി​യാ​ണ് ആ​ൾ​ക്കാ​ർ എ​ത്തി​യ​ത്. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജി​ല്ലാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും കൂ​ടു​ത​ൽ വാ​ക്സി​ൻ എ​ത്തി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്കു​ക​യും ചെ​യ്തു. മ​ല​യോ​ര​പി​ന്നേ​ാക്ക ഗ്രാ​മ​മാ​യ കു​റ്റി​ച്ച​ൽ ആ​ദി​വാ​സി മേ​ഖ​ല​കൂ​ടി​യാ​ണ്. ആ​ദി​വാ​സി​ക​ൾ അ​ട​ക്കം പ്രാ​യം ചെ​ന്ന​വ​രാ​ണ് സെ​ക്ക​ൻ​ഡ് ഡോ​സ് എ​ടു​ക്കാ​ൻ എ​ത്തി​യ​ത്. അ​താ​ണ് ഇ​ത്ര​യും തി​ര​ക്കി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​പൊ​തു​വെ കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ പ്ര​ദേ​ശ​മാ​ണ് കു​റ്റി​ച്ച​ൽ.​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച ഇ​വി​ടെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 90 ശ​ത​മാ​ന​ത്തി​ൽ എ​ത്തി നി​ൽ​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നു വേ​ണ്ടി​യു​ള്ള ജ​ന​ക്കൂ​ട്ടം രോ​ഗ​വ്യാ​പ​നം ഇ​നി​യും ഉ​യ​ർ​ത്തു​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.