ശാ​ന്തി​ക​വാ​ട​ത്തി​ല്‍​ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സംസ്കരി​ക്കാ​നു​ള്ള തി​ര​ക്ക് കു​റ​ഞ്ഞു
Saturday, May 8, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ മാ​ത്രം സം​സ്ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം മാറ്റി. കോ​വി​ഡ് ഇ​ത​ര കാ​ര​ണ​ങ്ങ​ളാ​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും ഇ​വി​ടെ സം​സ്ക​രി​ക്കാ​ൻ കോ​ര്‍​പ്പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു.
ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​ദി​നം 30 മൃ​ത​ദേ​ഹ​ങ്ങ​ളാ​യി​രു​ന്നു ഇ​വി​ടെ സം​സ്ക​രി​ക്കാ​നാ​യി എ​ത്തി​ച്ചി​രു​ന്ന​ത്.
മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ആം​ബു​ല​ന്‍​സു​ക​ള്‍ ശാ​ന്തി​ക​വാ​ട​ത്തി​നു മു​ന്നി​ല്‍ കാ​ത്തു കി​ട​ന്ന​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് ഇ​ത​ര മൃ​ത​ദേ​ഹ​ങ്ങ​ള്‍ മു​ട്ട​ത്ത​റ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ഇ​ന്ന​ലെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള തി​ര​ക്ക് കു​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം 26 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ദ​ഹി​പ്പി​ക്കാ​നാ​യി​രു​ന്നു മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. ഇ​തി​ല്‍ 19 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടേ​താ​യി​രു​ന്നു. കോ​വി​ഡ് ഇ​ത​ര​കാ​ര​ണ​ങ്ങ​ളാ​ല്‍ മ​ര​ണ​മ​ട​ഞ്ഞ ഏ​ഴു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും ഇ​വി​ടെ സം​സ്ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി​യ​തി​നാ​ല്‍ ശാ​ന്തി​ക​വാ​ടം പൂ​ര്‍​ണ​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ സം​സ്കാ​ര​ത്തി​നാ​യി മാ​റ്റി​വ​യ്ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ര​ണ്ടു​ദി​വ​സ​മാ​യി മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ക്കാ​നെ​ത്തു​ന്ന​തി​ന്‍റെ എ​ണ്ണം കൂ​ടാ​ത്ത​തി​നാ​ല്‍ ഇ​പ്പൾ അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ. കോ​വി​ഡ് മ​ര​ണ​നി​ര​ക്കി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യാ​ല്‍ മാ​ത്രം ഇ​വി​ടെ കോ​വി​ഡ് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ സം​സ്കാ​രം മാ​ത്ര​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യാ​ല്‍ വി​വി​ധ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള ശ്മ​ശാ​ന​ങ്ങ​ളി​ലും സം​സ്കാ​ര​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ തീ​രു​മാ​നം.
തൈ​ക്കാ​ട് ശ്മ​ശാ​ന​ത്തി​ല്‍ നി​ല​വി​ല്‍ ര​ണ്ട് ഇ​ല​ക്ട്രി​ക് ഫ​ര്‍​ണ​സു​ക​ളും ര​ണ്ട് ഗ്യാ​സ് ഫ​ര്‍​ണ​സു​ക​ളു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​നു​ള്ള തി​ര​ക്ക് വ​ര്‍​ധി​ച്ച​തോ​ടെ നാ​ലു വി​റ​ക് ചി​ത​ക​ളും ക്ര​മീ​ക​രി​ച്ചി​രു​ന്നു. രാ​വി​ലെ എ​ട്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് ശ്മ​ശാ​ന​ത്തി​ല്‍ മൃ​ത​സം​സ്കാ​രം ന​ട​ത്തു​ന്ന​ത്.