നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു
Monday, May 10, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത​ല വാ​ർ റൂ​മി​ന്‍റെ ഭാ​ഗ​മാ​യി 11 നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. നി​ല​വി​ൽ വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി തു​ട​രു​ന്ന 11 പേ​രു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പു​തി​യ നി​യ​മ​നം.
പു​തു​താ​യി നി​യ​മി​ക്ക​പ്പെ​ട്ട​വ​രും അ​വ​ർ​ക്കു ന​ൽ​കി​യി​രി​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും ചു​വ​ടെ.​ആ​ർ.​എ​സ്. ശ്രീ​ക​ല പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത്, പി.​ആ​ർ. ഷൈ​ൻ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത്, സു​ധീ​ർ അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത്, ച​ന്ദ്രി​ക ഒ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത്, ടി. ​സ​ന്തോ​ഷ് ശി​വ് ക​രും​കു​ളം പ​ഞ്ചാ​യ​ത്ത്, ജോ​സ​ഫ് കാ​രോ​ട് പ​ഞ്ചാ​യ​ത്ത്, കെ.​എ​ൽ. പ്ര​കാ​ശ് വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത്, എ​ൽ. സ​ന്ധ്യ ദേ​വി ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത്, എ. ​റ​ഫീ​ക്ക് പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത്, എ​സ്.​എ​ൽ. അ​നി​ൽ​കു​മാ​ർ പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത്, ഷ​ജീ​ർ​ഖാ​ൻ തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത്.