കൊല്ലത്ത് മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നം: കെടുതികൾ തുടരുന്നു
Sunday, May 16, 2021 11:27 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ മ​ഴ​യ്ക്കും കാ​റ്റി​നും നേ​രി​യ ശ​മ​നം. രാ​വി​ലെ അ​ന്ത​രീ​ക്ഷം തെ​ളി​ ഞ്ഞു നി​ന്നെങ്കി​ലും ഉ​ച്ച​യോ​ടെ പ​ല​യി​ട​ത്തും ചാ​റ്റ​ൽ മ​ഴ പെ​യ്തു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ കൂ​ടി തു​റ​ന്നു. കൊ​ല്ലം താ​ലൂ​ക്കി​ൽ മൂ​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഒ​ന്നും ക്യാ​മ്പു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.​പു​തു​താ​യി 83 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.
ആ​കെ 13 ക്യാ​മ്പു​ക​ളി​ലാ​യി 318 പേ​രാ​ണ് ക​ഴി​യു​ന്ന​ത്.​ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ​ക്കും ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കും എ​തി​രേ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
അ​തേ സ​മ​യം ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ട്. ചി​ല​യി​ട​ത്ത് പു​ലി​മു​ട്ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.​കൊ​ല്ലം- പ​ര​വൂ​ർ തീ​ര​ദേ​ശ റോ​ഡി​ൽ കാ​ക്ക​ത്തോ​പ്പ് മു​ത​ൽ ഇ​ര​വി​പു​രം വ​രെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളും ഒ​ഴി​കെ​യു​ള്ള​വ​യ്ക്ക് യാ​ത്രാ​നു​മ​തി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം തീ​ര​ദേ​ശ റോ​ഡ് ക​ടു​ത്ത പ​ര​വൂ​ർ -പൊ​ഴി​ക്ക​ര മു​ക്കം ഭാ​ഗ​ത്ത് പൊ​ഴി​മു​റി​ഞ്ഞ് ക​ട​ലും കാ​യ​ലും ഒ​ന്നാ​യി. ക​ട​ലി​ൽ നി​ന്ന് വെ​ള്ളം ശ​ക്തി​യാ​യി കാ​യ​ലി​ൽ പ​തി​ക്കു​ക​യാ​ണ്. അ​ഷ്ട​മു​ടി കാ​യ​ൽ, പ​ര​വൂ​ർ കാ​യ​ൽ, ഇ​ത്തി​ക്ക​ര​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി ഉ​യ​ർ​ന്നു. അ​ഷ്ട​മു​ടി കാ​യ​ലി​ൽ വേ​ലി​യേ​റ്റ​വും ശ​ക്ത​മാ​ണ്.​മ​ൺ​ട്രോ​തു​രു​ത്ത്, പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം, മീ​നാ​ട്, ചാ​ത്ത​ന്നൂ​ർ മേ​ഖ​ല​ക​ളി​ൽ ചെ​മ്മീ​ൻ കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ച്ചു. പാ​ട​ങ്ങ​ളി​ൽ നി​ന്ന് ചെ​മ്മീ​നു​ക​ൾ എ​ല്ലാം കാ​യ​ലി​ലേ​യ്ക്ക് ഒ​ലി​ച്ചു പോ​യി. കു​റ​ഞ്ഞ​ത് 75 ല​ക്ഷം രൂ​പ​യു​ടെ​യെ​ങ്കി​ലും ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ചെ​മ്മീ​ൻ ക​ർ​ഷ​ക​ർ പ​റ​യു​ന്നു.​പ​ര​വൂ​ർ കാ​യ​ലി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നാ​ൽ പൊ​ഴി​ക്ക​ര​യി​ലെ ചീ​പ്പ് പാ​ല​ത്തി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഉ​യ​ർ​ത്തി.
ഇ​ത്തി​ക്ക​ര​യാ​റി​ന്‍റെ ഇ​രു പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ന്‍റെ അ​ഭാ​വം മൂ​ലം സാ​ധി​ച്ചി​രു​ന്നി​ല്ല.​ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ എ​ല്ലാ ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബെ​യ്സി​ൽ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഗി​രി​ലാ​ൽ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സെ​മി​നാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ​യും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.