ദ​മ്പ​തി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ മ​രി​ച്ചു
Sunday, May 16, 2021 11:27 PM IST
പാ​ലോ​ട് : കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ദ​മ്പ​തി​ക​ള്‍ അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ മ​രി​ച്ചു.ന​ന്ദി​യോ​ട് പ്ലാ​വ​റ പ്ര​സാ​ദ​ത്തി​ല്‍ കെ.​ര​ഘു​നാ​ഥ​ന്‍​നാ​യ​ര്‍ ,84(റിട്ട.എ​സ്.കെ​.വി​. എ​ച്ച്എ​സ് ന​ന്ദി​യോ​ട് ), ഭാ​ര്യ എ​സ്.​ല​ളി​ത​മ്മ, 73(​ന​ള​ന്ദ ടി​ടി​ഐ ന​ന്ദി​യോ​ട് ) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത് . കെ.​ര​ഘു​നാ​ഥ​ന്‍​നാ​യ​ര്‍ ചൊ​വ്വാ​ഴ്ച​യും എ​സ്.​ല​ളി​ത​മ്മ ഇ​ന്ന​ലെ​യു​മാ​ണ് മ​രി​ച്ച​ത്. മ​ക്ക​ള്‍ കെ.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍(​എ​ല്‍​ബി​എ​സ്തി​രു​വ​ന​ന്ത​പു​രം), കെ.​ആ​ര്‍.​സ​ന്തോ​ഷ്കു​മാ​ര്‍ (യൂ​ണി​വേ​ഴ്സി​റ്റി​കോ​ള​ജ്), എ​സ്.​എ​ല്‍.​ര​ശ്മി(​എ​ന്‍​എ​സ്എ​സ്എ​ച്ച്എ​സ് കൂ​ട്ടാ​ര്‍, ഇ​ടു​ക്കി). മ​രു​മ​ക്ക​ള്‍ ല​ക്ഷ്മി​ദേ​വി (ബി​ഗ്ബ​സാ​ര്‍, കേ​ശ​വ​ദാ​സ​പു​രം), എ​ല്‍.​ജി.​നി​ഷ (ഗ​വ.​വി​മ​ന്‍​സ്കോ​ള​ജ്), ക​മ​ല്‍​രാ​ജ് (വോ​ഡ​ഫോ​ണ്‍) .