നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലും ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​ത്തി​ന് കു​റ​വി​ല്ല 65 പേ​ര്‍​ക്കെ​തി​രെ കേ​സ്, 180 ഓ​ളം വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു
Sunday, June 13, 2021 12:46 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര :ലോ​ക് ‍ഡൗ​ണ്‍ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച 65 പേ​ര്‍​ക്കെ​തി​രെ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് ഇ​ന്ന​ലെ കേ​സെ​ടു​ത്തു. സ​ത്യ​വാ​ങ്മൂ​ല​മി​ല്ലാ​തെ​യും അ​നാ​വ​ശ്യ​മാ​യി നി​ര​ത്തി​ലി​റ​ക്കു​ക​യും ചെ​യ്ത 180 ഓ​ളം വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. 325 പേ​ര്‍​ക്കെ​തി​രെ പെ​റ്റി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ​യും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തു​ട​ര്‍​ന്ന​ത്.
നെ​യ്യാ​റ്റി​ന്‍​ക​ര ടി​ബി ജം​ഗ്ഷ​ന്‍, ആ​ലും​മൂ​ട് ജം​ഗ്ഷ​ന്‍, ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍, അ​മ​ര​വി​ള​യി​ലെ പ​ഴ​യ ടോ​ള്‍ ഗേ​റ്റ്, ക​മു​കി​ന്‍​കോ​ട്, നെ​ല്ലി​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കൂ​ടാ​തെ, ബൈ​ക്ക്, ജീ​പ്പ് പ​ട്രോ​ളിം​ഗ് സം​ഘ​ങ്ങ​ളും സ​ജീ​വ​മാ​യി​രു​ന്നു.