കോ​വി​ഡ് തീ​വ്ര​വ്യാ​പ​ന മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന​യും പ്ര​തി​രോ​ധ​വും ശ​ക്ത​മാ​ക്കും: ക​ള​ക്ട​ർ
Sunday, June 13, 2021 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ 28 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ നി​ർ​ദേ​ശം ന​ൽ​കി. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് 100 പേ​രെ​യെ​ങ്കി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 25 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.
കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി കൈ​കോ​ർ​ത്തു പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ള​ക്ട​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ര​ണ്ടു ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​ക​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും വേ​ണം. ജീ​വ​ന​ക്കാ​രു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ​ത​ല​ത്തി​ൽ 15 ടീ​മു​ക​ൾ രൂ​പീ​ക​രി​ക്കും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ കൂ​ടു​ത​ൽ കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്കു​ന്ന​തി​നാ​യി വാ​ർ​ഡ് ത​ല​ത്തി​ലു​ള്ള ഡാ​റ്റ വി​ശ​ക​ല​നം സാ​ധ്യ​മാ​ക്ക​ണം. രോ​ഗ​വ്യാ​പ​നം കു​റ​യ്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മു​ള്ള​യി​ട​ങ്ങ​ളി​ലെ​ല്ലാം ഡി​സി​സി​ക​ളി​ലേ​ക്കും സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലേ​ക്കും രോ​ഗി​ക​ളെ മാ​റ്റു​ന്ന​തു പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഇ​ത് വീ​ടു​ക​ളി​ൽ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തു കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും ക​ള​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ലാ വി​ക​സ​ന ക​മ്മി​ഷ​ണ​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ.​എ​സ്. ഷി​നു തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.