കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​നു നി​ർ​ദേ​ശം
Sunday, June 13, 2021 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​നു നി​ർ​ദേ​ശം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, ജി.​ആ​ർ. അ​നി​ൽ, ആ​ന്‍റ​ണി രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ന്‍റേ​താ​ണു തീ​രു​മാ​നം.
മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ആ​ശു​പ​ത്രി​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടു​മാ​ർ വി​ശ​ദീ​ക​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി, തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി, എ​സ്എ​ടി എ​ന്നി​വ​യ​ട​ക്കം ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ പൂ​ർ​ണ സ​മ​യ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണു കെ​എം​എ​സ്‌​സി​എ​ല്ലി​നു ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. പി​പി​ഇ കി​റ്റ്, എ​ൻ95 മാ​സ്‌​ക്, ട്രി​പ്പി​ൾ ലെ​യ​ർ മാ​സ്‌​ക്, ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ, ഫെ​യ്സ് ഷീ​ൽ​ഡ്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ​യു​ടെ ല​ഭ്യ​ത​യാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ ഉ​റ​പ്പാ​ക്കേ​ണ്ട​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​സ​രി​ച്ച് ര​ണ്ടു ദി​വ​സ​ത്തേ​ക്കു​ള്ള മു​ൻ​കൂ​ർ സ്റ്റോ​ക്ക് എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​വ ശേ​ഖ​രി​ച്ചു വ​യ്ക്കാ​നു​ള്ള സൗ​ക​ര്യം ആ​ശു​പ​ത്രി​ക​ൾ സ​ജ്ജ​മാ​ക്ക​ണം. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലേ​യും കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ സ്റ്റോ​ക് പ​തി​വാ​യി അ​വ​ലോ​ക​നം ചെ​യ്യാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. പ്ര​തി​രോ​ധ സ​മാ​ഗ്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും കെ​എം​എ​സ്‌​സി​എ​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു യോ​ഗം നി​ർ​ദേ​ശി​ച്ചു.
ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​എ​സ്. ഷി​നു, കെ​എം​എ​സ്‌​സി​എ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ദി​ലീ​പ്, വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ സൂ​പ്ര​ണ്ടു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.