മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു
Thursday, June 17, 2021 1:33 AM IST
നെ​ടു​മ​ങ്ങാ​ട്: അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​വും, ക​ള​ത്ത​റ ലീ​ലാ ഭ​വ​നി​ൽ റി​ട്ട. വെ​റ്റ​റി​ന​റി ഡോ​ക്ട​റു​മാ​യ യോ​ഹ​ന്നാ​നും ഭാ​ര്യ കെ.​പി. ലീ​ല​യും ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് 30000 രൂ​പ​യു​ടെ ഡ്രാ​ഫ്റ്റ് കൈ​മാ​റി. അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ അ​രു​വി​ക്ക​ര ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ഡ്രാ​ഫ്റ്റ് ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു , അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെ​മ്പ​റു​മാ​യ വി.​വി​ജ​യ​ൻ നാ​യ​ർ , ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ആ​ർ. ഹ​രി​ലാ​ൽ, അ​ഡ്വ. എ​സ്.​എ.​റ​ഹിം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.