ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം: പി.​സി.​ചാ​ക്കോ
Friday, June 18, 2021 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ഭാ​ര​തം ക​ണ്ട ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് രാ​ജ്യം സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന് എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​സി. ചാ​ക്കോ.
പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി എ​ന്‍​സി​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
വി​ല വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​ര്‍ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും പി​സി ചാ​ക്കോ പ​റ​ഞ്ഞു. ദേ​ശീ​യ വ​ര്‍​ക്കിം​ഗ് ക​മ്മ​റ്റി​യം​ഗം വ​ര്‍​ക്ക​ല ബി. ​ര​വി​കു​മാ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ച​ന്ദ്ര​ന്‍, ജി​ല്ലാ നേ​താ​ക്ക​ളാ​യ കെ.​ഷാ​ജി, തി​രു​പു​റം ഗോ​പ​ന്‍, അ​ഡ്വ. സ്വാ​മി​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.