കോ​വി​ഡ് കു​റ​യു​ന്നു:​ തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ആ​ശ്വാ​സം
Friday, June 18, 2021 11:52 PM IST
വി​ഴി​ഞ്ഞം: തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​താ​യി അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തി​ന്‍റെ ല​ക്ഷ​ണ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ​അ​ട​ച്ച് പൂ​ട്ട​ലും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന​മാ​യി തു​ട​രാ​നും തീ​രു​മാ​ന​മാ​യി.​തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യി​രു​ന്ന ക​രിം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം 40 പേ​രി​ൽ ന​ട​ത്തി​യ
പ​രി​ശോ​ധ​ന​യി​ൽ പ​തി​നെ​ട്ട് പേ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച മു​ൻ​പ് അ​റു​പ​തോ​ളം പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കൂ​ട്ട​പ്പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.​പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും.​പൂ​വാ​റി​ൽ ഇ​ന്ന​ലെ 78 പേ​രി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യ 18 പേ​രി​ൽ എ​ട്ട് പേ​രും മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് വ​ന്ന​വ​രാ​യി​രു​ന്നു. ഇ​വി​ടെ വ്യാ​ഴാ​ഴ്ച രോ​ഗം ക​ണ്ടെ​ത്തി​യ മൂ​ന്ന് പേ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ​യും ഇ​ന്ന​ലെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. കോ​ട്ടു​കാ​ലി​ലും, കാ​ഞ്ഞി​രം​കു​ള​ത്തും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ലം ക​ണ്ട​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കോ​ട്ടു കാ​ലി​ൽ​ഏ​റെ ജ​ന​ത്തി​ര​ക്കു​ള്ള തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഇ​ന്ന​ലെ എ​ട്ടു പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ രോ​ഗി​യാ​യി ഒ​രാ​ളെ മാ​ത്ര​മേ ക​ണ്ടെ​ത്താ​നാ​യു​ള്ള.​
ഒ​ന്നാം ത​രം​ഗ​ത്തി​ൽ പ​രി​ശോ​ധി​ച്ച മു​പ്പ​ത് പേ​രി​ൽ 28 പേ​ർ രോ​ഗി​ക​ളാ​യി പേ​ര് ദോ​ഷം കേ​ട്ട മേ​ഖ​ല​യാ​ണി​ത്.​വി​ഴി​ഞ്ഞം മേ​ഖ​ല​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​ൻ അ​ധി​കൃ​ത​ർ ശ്ര​മം ആ​രം​ഭി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ഹോം ​ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് പ്ര​ത്യേ​കി​ച്ച് ശേ​ഖ​രി​ക്കു​ന്ന​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ വി​ഴി​ഞ്ഞ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ന​ഗ​ര​സ​ഭ ഇ​ന്ന​ലെ അ​വ​സാ​നി​പ്പി​ച്ചു.