കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Friday, June 18, 2021 11:52 PM IST
വെ​മ്പാ​യം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പെ​രും​കൂ​ർ വാ​ർ​ഡ് ക​മ്മി​റ്റി സ്വ​രൂ​പി​ച്ച പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ, ഫേ​സ് ഷീ​ൽ​ഡു​ക​ൾ. സാ​നി​റ്റൈ​സ​റു​ക​ൾ,ഗ്ലൗ​സു​ക​ൾ, മാ​സ്കു​ക​ൾ എ​ന്നി​വ കൈ​മാ​റി.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. തേ​ക്ക​ട അ​നി​ൽ കു​മാ​ർ,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഗ​നാ​ഥാ​പി​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര കോ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ സം​ഭാ​വ​ന​യാ​യി നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രിയിലേക്ക് സാ​നി​റ്റൈ​സ​ർ, മാ​സ്ക്ക്, പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ, ഗ്ലൗ​സ്, പ​ൾ​സ് സ്ട്രി​പ്പ്, ഫേ​സ് ഷീ​ൽ​ഡ് എന്നിവ കൈമാറി.ബാ​ങ്ക് ചെ​യ​ർ​മാ​ൻ കെ.​ജി പ​ത്മ​നാ​ഭ​ൻ​നാ​യ​രി​ല്‍ നി​ന്നും നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വ​ത്സ​ല ഇ​വ ഏ​റ്റു​വാ​ങ്ങി. ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ഡി. ​രാ​ജു, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഗി​രീ​ഷ് കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, ബാ​ഹു​ലേ​യ​ൻ, മു​ര​ളി, ബാ​ങ്ക് സിഇഒ സു​ജാ​ത, ആ​ശു​പ​ത്രി ആ​ര്‍എം​ഒ ഡോ. ​ലീ​ജ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.