ഒാൺലൈൻ പഠനം: മൊ​ബൈ​ല്‍ ഫോ​ണ്‍ കൈ​മാ​റി
Friday, June 18, 2021 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നു സ​ഹാ​യം ന​ല്‍​കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്നു സ്വ​രൂ​പി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചു വാ​ങ്ങി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്കു ന​ല്‍​കി.
പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി മൊ​ബൈ​ല്‍ ഫോ​ണ്‍ കു​ട്ടി​യു​ടെ മാ​താ​വി​നു കൈ​മാ​റി. ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് അ​ജി​ത്ത്, ജീ​വ​ന​ക്കാ​രാ​യ അ​ജി​ത്കു​മാ​ര്‍, പ്ര​വീ​ണ്‍ കു​മാ​ര്‍, ഷീ​ജ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.