കെ​എ​സ്ആ​ർ​ടി​സി സി​റ്റി സ​ർ​വീ​സു​ക​ളി​ൽ റൂ​ട്ട് ന​മ്പ​റിം​ഗ് സി​സ്റ്റം ന​ട​പ്പി​ലാ​ക്കു​ന്നു
Sunday, June 20, 2021 3:07 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ സി​റ്റി സ​ർ​വീ​സു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി റൂ​ട്ട് ന​മ്പ​റിം​ഗ് സി​സ്റ്റം ന​ട​പ്പി​ലാ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​രം നീ​ല, നെ​യ്യാ​റ്റി​ൻ​ക​ര, കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് മ​ഞ്ഞ, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് പ​ച്ച, വ​ർ​ക്ക​ല, ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കു​ക​ൾ ചു​വ​പ്പ് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ള​ർ കോ​ഡിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ ന​മ്പ​റിം​ഗി​ലും യാ​ത്ര​ക്കാ​ർ​ക്ക് അ​നാ​യാ​സം മ​ന​സി​ലാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​രം ഒ​ന്ന് മു​ത​ൽ മൂ​ന്നു​വ​രെ അ​ക്ക​ങ്ങ​ളി​ൽ തു​ട​ങ്ങു​ന്ന ന​മ്പ​രു​ക​ൾ, നെ​യ്യാ​റ്റി​ൻ​ക​ര, കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് നാ​ല്,അ​ഞ്ച് എ​ന്നീ അ​ക്ക​ങ്ങ​ളി​ൽ തു​ട​ങ്ങു​ന്ന ന​മ്പ​രു​ക​ളും, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ആ​ർ,ഏ​ഴ് എ​ന്നീ അ​ക്ക​ങ്ങ​ളി​ൽ തു​ട​ക്കു​ന്ന ന​മ്പ​രു​ക​ളും, വ​ർ​ക്ക​ല, ചി​റ​യി​ൻ​കീ​ഴ് താ​ലു​ക്കൂ​ക​ൾ എ​ട്ട്, ഒ​ന്പ​ത് എ​ന്നീ അ​ക്ക​ങ്ങ​ളി​ൽ തു​ട​ങ്ങു​ന്ന ന​മ്പ​രു​ക​ളു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ള​ർ കോ​ഡിം​ഗോ​ടു​കൂ​ടി​യ റൂ​ട്ട് ന​മ്പ​ർ സ്ഥ​ല​നാ​മ ബോ​ർ​ഡി​ന്‍റെ ഇ​ട​തു വ​ശ​ത്തും, സ​ർ​വീ​സ് എ​ത് കാ​റ്റ​ഗ​റി​യാ​ണ് സി​റ്റി ഓ​ർ​ഡി​ന​റി CTY, സി​റ്റി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ CFP എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ക​ള​ർ കോ​ഡി​ങ്ങോ​ടു കൂ​ടി​യ ചു​രു​ക്കെ​ഴു​ത്ത് ബോ​ർ​ഡി​ന്‍റെ വ​ല​തു വ​ശ​ത്തും പ്ര​ദ​ർ​ശി​പ്പി​ക്കും.

സ്ഥ​ല​നാ​മ​ങ്ങ​ൾ എ​ഴു​തു​ന്ന​തി​ലും ക​ള​ർ കോ​ഡിം​ഗ് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. സി​റ്റി ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ടെ സ്ഥ​ല​നാ​മ ബോ​ർ​ഡു​ക​ളി​ൽ ക​റു​പ്പ്, നീ​ല നി​റ​ങ്ങ​ളി​ലാ​യി​രി​ക്കും സ്ഥ​ല പേ​രു​ക​ൾ എ​ഴു​തു​ക. സി​റ്റി ഫാ​സ്റ്റി​ൽ ക​റു​പ്പ്, ചു​വ​പ്പ് എ​ന്നീ നി​റ​ങ്ങ​ളാ​യി​രി​ക്കും സ്ഥ​ല പേ​രു​ക​ൾ എ​ഴു​തു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ക.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, വി​നോ​ദ സ​ഞ്ചാ​രി​ക​ൾ, പ്രാ​യ​മാ​യ​വ​ർ എ​ന്നി​വ​ർ​ക്ക് വ​ള​രെ സ​ഹാ​യ​ക​മാ​യ രീ​തി​യി​ലാ​ണ് ഈ ​റൂ​ട്ട് ന​മ്പ​റിം​ഗ് സി​സ്റ്റം ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ സി​റ്റി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള റൂ​ട്ട് ന​മ്പ​റിം​ഗ് ആ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​സം​വി​ധാ​ന​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത പ​രി​ശോ​ധി​ച്ച ശേ​ഷം ജി​ല്ല​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും, സം​സ്ഥാ​ന​ത്ത് മു​ഴു​വ​നാ​യും ഇ​ത് ന​ട​പ്പാ​ക്കാ​നാ​ണ് കെഎ​സ്ആ​ർ​ടി​സി​യു​ടെ തീ​രു​മാ​നം.