വി​ള​പ്പി​ൽ​ശാ​ല​യി​ൽ വ​ൻ ചാ​രാ​യ​വേ​ട്ട
Monday, June 21, 2021 12:05 AM IST
കാ​ട്ടാ​ക്ക​ട: വി​ള​പ്പി​ൽ​ശാ​ല​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1000 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. വി​ള​പ്പി​ൽ​ശാ​ല മു​ങ്ങോ​ട് മ​ണ​ലി​യി​ല്‍ സു​രേ​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മു​കി​ന്‍​ക​ര മേ​ക്കും​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. റെ​യ്ഡി​നെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ ക​ണ്ട് സു​രേ​ന്ദ്ര​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് കാ​ട്ടാ​ക്ക​ട റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ വി. ​ഗി​രീഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു റെ​യ്ഡ്. പ​രി​ശോ​ധ​ന​യി​ല്‍ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​ക്കു​ള്ളി​ല്‍ അ​ഞ്ചു ബാ​ര​ലു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1000 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

തെ​ളി​വ് ശേ​ഖ​രി​ച്ച ശേ​ഷം കോ​ട സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ന​ശി​പ്പി​ച്ചു. സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​ശ​ങ്ക​ര്‍, ടി. ​വി​നോ​ദ്, എ​സ്. മ​ണി​ക​ണ്ഠ​ന്‍, സാ​ധു​ന്‍ പ്ര​ഭാ​ദാ​സ്, അ​നി​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.​പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.