വീ​ട്ടി​ലെ​ത്തി​യു​ള്ള വാ​ക്സി​നേ​ഷ​നു തു​ട​ക്ക​മാ​യി
Tuesday, June 22, 2021 11:44 PM IST
വി​ഴി​ഞ്ഞം: കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും വീ​ട്ടി​ലെ​ത്തി കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മാ​യി.​ക​രും​കു​ളം തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തി​ലാ​യി പ​ദ്ധ​തി​ക്ക് ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ച​ത്. ഒ​ന്നാം വാ​ർ​ഡാ​യ സി​എ​ച്ച്സി​യി​ൽ പു​ല്ലു​വി​ള എ​ഫ്ആ​ർ മ​ൻ​സി​ൽ നൂ​ർ​ദ്ദീ​ൻ (82) നാ​ണ് ആ​ദ്യ വാ​ക്സി​ൻ ന​ൽ​കി​യ​ത്.
അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ൻ​മോ​ഹ​ൻ, ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ചി​ഞ്ചു എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്റ്റാ​ഫ് ന​ഴ്സി​ന് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ർ വി​ഷ്ണു പ്ര​ശാ​ന്ത്, , പു​ല്ലു​വി​ള സി​എ​ച്ച്സി ഹെ​ൽ​ത്ത് സൂ​പ്ര​ണ്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ൽ പ​തി​നെ​ട്ട് വാ​ർ​ഡു​ക​ളാ​യി 300 ഓ​ളം കി​ട രോ​ഗി​ക​ളു​ണ്ട്.​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ര​ണ്ട് ടീ​മു​ക​ളാ​യി വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് വാ​ക്സി​ൽ ന​ൽ​കു​ന്ന​ത്. ദി​വ​സം നൂ​റ് പേ​ർ​ക്ക് വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​ൽ ന​ൽ​കും.

ധ​ന​സ​ഹാ​യം
കൈ​മാ​റി

വെ​ള്ള​റ​ട: അ​യ​ല്‍​വാ​സി​യു​ടെ പെ​ട്രോ​ള്‍ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട വ​ര്‍​ഗീ​സി​ന്‍റെ കു​ടും​ബ​ത്തി​ന് കോ​ണ്‍​ഗ്ര​സ് ആ​നാ​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ധ​ന​സ​ഹാ​യം കൈ​മാ​റി.
മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് പാ​ലി​യോ​ട് വി​നു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ​ക്ക് ഒ​രു​ല​ക്ഷ​ത്തി ആ​റാ​യി​രം രൂ​പ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​തി​ന്‍റെ രേ​ഖ കൈ​മാ​റി. മു​ൻ എം​എ​ൽ​എ എ.​ടി. ജോ​ര്‍​ജ് , ആ​ര്‍ വ​ത്സ​ല​ന്‍, കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ന്‍, അ​ഡ്വ. എ ​മോ​ഹ​ന്‍​ദാ​സ്, വ​ണ്ടി​ത്ത​ടം പ​ത്രോ​സ് , വൈ. ​സ​ത്യ​ദാ​സ്, ത​ത്ത​ലം രാ​ജു, അ​ഡ്വ. അ​നൂ​പ് പാ​ലി​യോ​ട്, സ​തീ​ഷ്, കോ​ട്ടു​കോ​ണം പ്ര​തീ​ഷ്, എ​ള്ളു​വി​ള അ​നീ​ഷ്, ബി.​വി. അ​നി​ല്‍​കു​മാ​ര്‍, മ​ണ​വാ​രി ശ​ശി, അ​രു​വി​യോ​ട് ഉ​ണ്ണി, സോ​മ​ന്‍ തേ​ര​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.