യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Tuesday, June 22, 2021 11:44 PM IST
വ​ർ​ക്ക​ല : വ​ർ​ക്ക​ല​യി​ൽ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ക​ല്ല​മ്പ​ലം മാ​വി​ന്മൂ​ട് പാ​ണ​ന്ത​റ​യി​ൽ യ​ദു​വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഐ​ല​ന്‍റ് എ​ക്സ്പ്ര​സി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പു​ന്ന​മൂ​ട് റെ​യി​ൽ​വേ ഗേ​റ്റി​നും വ​ർ​ക്ക​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നും ഇ​ട​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.
വ​ർ​ക്ക​ല​യി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പു​ന്ന​മൂ​ട് റെ​യി​ൽ​വേ ഗേ​റ്റ് പി​ന്നി​ട്ട് ട്രെ​യി​ൻ വേ​ഗ​ത കു​റ​ച്ചി​രു​ന്നു. ഇ​തി​നി​ടെ പാ​ള​ത്തി​ലേ​ക്ക് ചാ​ടി​യ യ​ദു ട്രെ​യി​നി​ന്‍റെ അ​ടി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞു വ​ർ​ക്ക​ല​യി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
മൃ​ത​ദേ​ഹം വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി