ആ​ന​പ്പാ​റ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രാ​ഴ്ചകൂ​ടി തു​ട​രും
Wednesday, June 23, 2021 11:29 PM IST
വി​തു​ര: ആ​ന​പ്പാ​റ വാ​ർ​ഡി​ൽ പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു നി​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നേ​ര​ത്തെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ള​വു​ക​ളോ​ടെ ഒ​രാ​ഴ്ച​കൂ​ടി തു​ട​രാ​ൻ തീ​രു​മാ​നം. ഇ​ന്ന​ലെ ചേ​ർ​ന്ന വാ​ർ​ഡ് ത​ല സ​ർ​വ്വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വാ​ർ​ഡ് മെ​മ്പ​ർ വി​ഷ്ണു ആ​ന​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക്‌ മെ​മ്പ​ർ എ​ൽ. ശ്രീ​ല​ത, സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റ് സു​നി​ൽ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ജോ​ൺ.​കെ. സ്റ്റീ​ഫ​ൻ, ഹെ​ൽ​ത്ത്‌ സൂ​പ്പ​ർ​വൈ​സ​ർ വി.​എ​സ്.​രാ​ജേ​ഷ്, ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫീ​സ​ർ ഷി​ജു, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

യോ​ഗ​തീ​രു​മാ​ന പ്ര​കാ​രം 24 മു​ത​ൽ 30 വ​രെ ഒ​രാ​ഴ്ച​ത്തേ​യ്ക്ക് വാ​ർ​ഡി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ വി​ഷ്ണു ആ​ന​പ്പാ​റ അ​റി​യി​ച്ചു. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന പ​ല​വ്യ​ഞ്ജ​ന, പ​ച്ച​ക്ക​റി ക​ട​ക​ൾ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ മാ​ത്രം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ഹോ​ട്ട​ലു​ക​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ പാ​ർ​സ​ൽ മാ​ത്രം. ഹോ​ട്ട​ലു​ക​ളു​ടെ സ​മീ​പം നി​ന്ന് ചാ​യ കു​ടി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ഒ​ഴി​വാ​ക്കും. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ട​ക്കം സ​ത്യാ​വാ​ങ്മൂ​ലം ഇ​ല്ലാ​തെ റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി.

പോ​ലീ​സി​ന്‍റെ ബൈ​ക്ക് പ​ട്രോ​ളിം​ഗ് വാ​ർ​ഡി​ൽ ഉ​ണ്ടാ​കും. ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ന​ൽ​കി​യ ന​മ്പ​ർ ക്ര​മ​ത്തി​ൽ മൂ​ന്നെ​ണ്ണം വീ​തം എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ ഓ​ടാം. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ ഓ​ടാം. അ​ടു​ത്ത ആ​ഴ്ച​യി​ൽ വാ​ർ​ഡ് ത​ല​ത്തി​ൽ കോ​വി​ഡ് ടെ​സ്റ്റ്‌ ക്യാ​മ്പ് ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത വാ​ർ​ഡ് ആ​യി​രു​ന്നു ആ​ന​പ്പാ​റ. 150 ല​ധി​കം പോ​സി​റ്റീ​വ് കേ​സു​ക​ൾ ഇ​തി​നോ​ട​കം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
വാ​ർ​ഡ് ത​ല​ത്തി​ലെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഫ​ലം കാ​ണു​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ 42 പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ സ്ഥാ​ന​ത്ത് നി​ന്നും ഇ​പ്പോ​ൾ 25 കേ​സാ​യി കു​റ​ഞ്ഞ​തും പു​തി​യ കേ​സു​ക​ൾ അ​ധി​കം ഉ​ണ്ടാ​കാ​ത്ത​തും ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും വാ​ർ​ഡി​നെ കോ​വി​ഡ് മു​ക്ത​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും വാ​ർ​ഡ് മെ​മ്പ​ർ വി​ഷ്ണു ആ​ന​പ്പാ​റ അ​റി​യി​ച്ചു.