ജീ​വ​ന്‍ ര​ക്ഷാപ​ത​ക് പു​ര​സ്കാ​ര തു​ക കൈ​മാ​റി
Monday, July 5, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി​യു​ടെ 2020ലെ ​ജീ​വ​ന്‍ ര​ക്ഷാ പ​ത​ക് പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​രി​ല്‍ ജി​ല്ല​യി​ലു​ള്ള​വ​ര്‍​ക്കു​ള്ള പു​ര​സ്കാ​ര തു​ക ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ കൈ​മാ​റി.​
ചെ​ന്നൈ എ​ഗ്മൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്യ​വെ ഓ​ടു​ന്ന ട്രെ​യി​നി​ല്‍​നി​ന്നു തെ​റി​ച്ചു​വീ​ണു പ്ലാ​റ്റ്ഫോ​മി​ന്‍റെ ഇ​ട​യി​ല്‍ പെ​ട്ടു​പോ​യ കു​ട്ടി​യെ ര​ക്ഷി​ച്ച ആ​ര്‍​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ എ​സ്.​വി. ജോ​സ്, പാ​ര്‍​വ​തീ​പു​ത്ത​നാ​റി​ലേ​ക്കു ചാ​ടി​യ യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ സി​ഐ​എ​സ്എ​ഫ് ജ​വാ​ന്‍ ബാ​ല നാ​യി​ക് ബ​നാ​വ​ത് എ​ന്നി​വ​ര്‍​ക്കാ​ണു ജീ​വ​ന്‍ ര​ക്ഷാ പ​ത​ക്കി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പു​ര​സ്കാ​ര തു​ക ക​ള​ക്ട​ര്‍ കൈ​മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം മ​ല​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യാ​ണ് എ​സ്.​വി. ജോ​സ്. തു​മ്പ വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​റി​ലെ സി​ഐ​എ​സ്എ​ഫ് യൂ​ണി​റ്റി​ലാ​ണ് ബാ​ല​നാ​യി​ക് സേ​വ​നം ചെ​യ്യു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ഡി​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ഇ. ​മു​ഹ​മ്മ​ദ് സ​ഫീ​ര്‍, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​കെ. വി​നീ​ത്, ഹൂ​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ ടി.​എ​സ്. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.