996 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Friday, July 23, 2021 10:44 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 996 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 684 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8.8 ശ​ത​മാ​ന​മാ​ണു ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 10,638 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.​ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 911 പേ​ർ​ക്കു സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ ഒ​രാ​ൾ​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​ണ്.​പു​തു​താ​യി 2,141 പേ​രെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 2221 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 31069 ആ​യി.