കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ 20 ല​ക്ഷം ക​ട​ന്നു
Saturday, July 24, 2021 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ 20 ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 20,86,755 ഡോ​സ് വാ​ക്സി​ൻ ജി​ല്ല​യി​ൽ ന​ൽ​കി. 14,54,219 പേ​ർ ആ​ദ്യ ഡോ​സും 6,32,536 പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു. പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ്ട വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചാ​ണു വാ​ക്സി​നേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്ന​ത്.
കി​ട​പ്പു​രോ​ഗി​ക​ൾ, പ​ട്ടി​ക​വ​ർ​ഗ സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ലു​ള്ള​വ​ർ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലു​ള്ള​വ​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, ട്രാ​ൻ​സ്ജെ​ന്‍റ​ർ വ്യ​ക്തി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ യ​ജ്ഞ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു. കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​യി സാ​ന്ത്വ​ന സു​ര​ക്ഷ എ​ന്ന പേ​രി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും രോ​ഗം, പ്രാ​യാ​ധി​ക്യം, അ​വ​ശ​ത എ​ന്നി​വ​മൂ​ലം ആ​ശു​പ​ത്രി​യി​ലെ​ത്തി വാ​ക്സി​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​രു​മാ​യ 18നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ദ്ധ​തി പ്ര​കാ​രം വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കും. പാ​ലി​യേ​റ്റീ​വ് കെ​യ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 28,892 രോ​ഗി​ക​ളി​ൽ 15,137 പേ​ർ​ക്ക് പ​ദ്ധ​തി പ്ര​കാ​രം വാ​ക്സി​ൻ ന​ൽ​കി. പ​ട്ടി​ക​വ​ർ​ഗ സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന സ​ഹ്യ​സു​ര​ക്ഷ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​യി 11,097 പേ​ർ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.
ജി​ല്ല​യി​ലെ 68 വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ മു​ഴു​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി ക​ള​ക്ട​ർ പ​റ​ഞ്ഞു. 39 ബ​ഡ്സ് സ്കൂ​ളു​ക​ളി​ലെ 1340 വി​ദ്യാ​ർ​ഥി​ക​ളി​ൽ 843 പേ​ർ ഇ​തി​നോ​ട​കം വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ജി​ല്ല​യി​ൽ 160 ട്രാ​ൻ​സ്ജെ​ന്‍റ​ർ വ്യ​ക്തി​ക​ളാ​ണു​ള്ള​ത്. ഇ​വ​രി​ൽ 56 പേ​ർ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​യി 619 പേ​ർ​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി. ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി ’മാ​തൃ​ക​വ​ചം’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ 1,245 ഗ​ർ​ഭി​ണി​ക​ൾ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.​ വാ​ക്സി​ൻ ല​ഭ്യ​ത​യ​നു​സ​രി​ച്ചു വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സെ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.