നെ​ട്ട​യം മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ മാ​ലി​ന്യ​ക്കൂ​ന്പാ​രം; പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ
Sunday, July 25, 2021 11:32 PM IST
പേ​രൂ​ർ​ക്ക​ട: നെ​ട്ട​യം മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​കു​ന്ന ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത ന​ട​പ്പാ​ത​യു​ടെ വ​ല​തു​വ​ശ​ത്താ​യി​ട്ടാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഭൂ​മി​ക്ക​ടു​ത്ത് മാ​ലി​ന്യം കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭാ സോ​ണ​ൽ ഓ​ഫീ​സ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മാ​ർ​ക്ക​റ്റി​ൽ നി​ന്നു​ള്ള മാ​ലി​ന്യം കൂ​ടി ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ ഇ​തു​വ​ഴി ജ​ന​ങ്ങ​ൾ​ക്ക് ന​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.
മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹെ​ൽ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യ​പ്ര​ശ്നം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് രാ​ത്രി​കാ​ല സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ങ്കി​ലും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മ​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.