കാ​ർ​ഗി​ൽ യു​ദ്ധ​വി​ജ​യം ആ​ഘോ​ഷി​ച്ചു
Tuesday, July 27, 2021 1:06 AM IST
നേ​മം: കേ​ര​ളാ സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഗി​ൽ യു​ദ്ധ​വി​ജ​യ​ത്തി​ന്‍റെ 22 -ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. പാ​ള​യം യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. കെ. ​അ​ജി​കു​മാ​ർ പു​ഷ്പച​ക്രം സ​മ​ർ​പ്പി​ച്ചു.
തു​ട​ർ​ന്ന് ഭീ​ക​ര വി​രു​ദ്ധ പ്ര​തി​ക്ഞ​യെ​ടു​ത്തു.​ടി. ഭൂ​വന​ച​ന്ദ്ര​ൻ നാ​യ​ർ, ഏ. ​രാ​ജു നാ​രാ​യ​ണ​ൻ നാ​യ​ർ, ശാ​ന്തി​വി​ള പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ക​ട്ടാ​ക്ക​ട : കാ​ർ​ഗി​ൽ വി​ജ​യ ദി​വ​സ് സ്മ​ര​ണ​യി​ൽ പൂ​ർ​വ സൈ​നി​ക് സേ​വാ പ​രി​ഷ​ത്ത് കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ​ന​ഷ്ട​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന് സ​ഹാ​യം ന​ൽ​കി. കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് കാ​ട്ടാ​ക്ക​ട ഓ​ഫീ​സി​ന് മു​ന്നി​ൽ ത​യാ​റാ​ക്കി​യ യു​ദ്ധ സ്മാ​ര​ക​ത്തി​ൽ പു​ഷ്പ ച​ക്രം അ​ർ​പ്പി​ച്ച് ധീ​ര സൈ​നി​ക​ർ​ക്ക് ശ്ര​ദ്ധാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ര​ക്ഷാ​ധി​കാ​രി കെ.​സി.​എ​സ്. നാ​യ​ർ , സെ​ക്ര​ട്ട​റി രാ​ജീ​വ് ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നെ​യ്യാ​റ്റി​ൻ​ക​ര: ഫ്രാ​നി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ര്‍​ഗി​ല്‍ വി​ജ​യ് ദി​വ​സ് ആ​ഘോ​ഷി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ യു​ദ്ധ​സ്മാ​ര​ക​മാ​യ വീ​ര​സ്മൃ​തി​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ്മോ​ഹ​ന​ൻ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ച് ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.