ക​ട​യി​ൽ അ​തി​ക്ര​മം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, July 27, 2021 1:13 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മൊ​ബൈ​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ വെ​ട്ടു​ക​ത്തി​യു​മാ​യി എ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തിക​ട​യി​ൽ അ​ക്ര​മം ന​ട​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ള​ല്ലൂ​ർ ശി​വ​ൻ മു​ക്കി​ൽ മാ​ഹി​ൻ മ​ൻ​സി​ലി​ൽ ഫ​സി​ലു​ദി​ൻ (66) നെ​യാ​ണ് ന​ഗ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​സ​വം രാ​വി​ലെ പ​തി​നൊ​ന്നാ​യി​രു​ന്നു സം​ഭം​വം. പ്ര​തി ന​ന്നാ​ക്കാ​നാ​യി കൊ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ യ​ഥാ​സ​മ​യം ന​ന്നാ​ക്കി കൊ​ടു​ത്തി​ല്ല എ​ന്ന് ആ​രോ​പി​ച്ച് ന​ഗ​രൂ​ർ ജം​ഗ്ഷ​നി​ലു​ള്ള മൊ​ബൈ​ൽ ക​ട​യി​ൽ ക​യ​റു​ക​യും ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന വെ​ട്ട് ക​ത്തി എ​ടു​ത്ത് ജീ​വ​ന​ക്കാ​രെ വെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.