നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റ് ഒാഫീ​സി​നു​ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Thursday, July 29, 2021 11:14 PM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (കെ​എ​സ്കെ​ടി​യു ), പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി(​പി​കെ എ​സ് )സം​യു​ക്ത​മാ​യി നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റ് ഒാഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ ജാ​തി​കൂ​ലി അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ 200ആ​യി ഉ​യ​ർ​ത്തു​ക, കൂ​ലി 600രൂ​പ ആ​ക്കു​ക, വെ​ട്ടി​ക്കു​റ​ച്ച വി​ഹി​തം വ​ർ​ധി​പ്പി​ക്കു​ക, വാ​ക്സി​ൻ സ​ർ​വ​ത്രി​ക​മാ​യി സൗ​ജ​ന്യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ട​ത്തി​യ ധ​ർ​ണ ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ഴി രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ട്ടു​കാ​ൽ രാ​ജു, സം​ഘ​ടി​പ്പി​ച്ച​ത്. ബി ​സ​തീ​ശ​ൻ, സു​ധീ​ർ​ഖാ​ൻ, നാ​ഗ​ച്ചേ​രി റ​ഹിം, ശ്രീ​കു​മാ​ർ, ബി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.