സ്റ്റേ​ഡി​യ​ങ്ങ​ള്‍ മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ക്കി​ല്ല: മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ന്‍
Saturday, July 31, 2021 12:58 AM IST
ക​ഴ​ക്കൂ​ട്ടം: കാ​ര്യ​വ​ട്ട​ത്തെ ഗ്രീ​ന്‍ ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം പോ​ലു​ള്ള ക​ളി​ക്ക​ള​ങ്ങ​ള്‍ ഇ​നി മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്കു കൊ​ടു​ക്കു​ന്ന​തു നി​രോ​ധി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ന്‍ .ഗ്രീ​ന്‍ ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം സ​ന്ദ​ര്‍​ശി​ച്ച​തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കേ​ണ്ട ഈ ​ക​ളി​ക്ക​ളം മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ച​ത് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ തെ​റ്റാ​യ ന​ട​പ​ടി​യാ​ണ്. ശ്രീ​ല​ങ്ക​യു​മാ​യു​ള്ള ഒ​രു ക്രി​ക്ക​റ്റ് മ​ത്സ​രം ഇ​വി​ടെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ കാ​ര​ണം ന​ഷ്ട​പ്പെ​ട്ടു. അ​ത്ത​രം ന​ഷ്ടം ഇ​നി ഉ​ണ്ടാ​ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ഈ സ്റ്റേ​ഡി​യ​ത്തി​ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഉ​ട​നെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​മെ​ന്നു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. വെ​റും മ​ണ്‍​സ്റ്റേ​ഡി​യ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ള്‍​ക്കു​പോ​ലും വി​ട്ടു​കൊ​ടു​ക്കാം. പ​ക്ഷേ, ട്രാ​ക്കും മ​റ്റു പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ക​ളി​ക്ക​ള​ങ്ങ​ള്‍ അ​തി​ന് അ​നു​വ​ദി​ക്കാ​നാ​കി​ല്ല. വ​രു​ന്ന ഓ​ഗ​സ്റ്റി​ല്‍ സ്പോ​ര്‍​ട്സ് കേ​ര​ള ലി​മി​റ്റ​ഡ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. അ​തോ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്റ്റേ​ഡി​യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​സ്പോ​ര്‍​ട്സ് ഡ​യ​റ​ക്ട​ര്‍ ജ​റോം, കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ കെ.​വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് വി.​നാ​യ​ര്‍, ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്.​കു​മാ​ര്‍ എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.