ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു നേ​രെ ബോം​ബേ​റ്
Saturday, July 31, 2021 11:20 PM IST
കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​രി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ ബോം​ബ് എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. തേ​വ​ര​ക്കോ​ട് യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം റ​സ​ൽ​പു​രം പ്ര​വീ​ൺ ഭ​വ​നി​ൽ പ്ര​ബി​നു നേ​രെ​യാ​ണ് ബോം​ബേ​റ് ഉ​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ വീ​ടി​നു മു​ന്നി​ൽ സ്കൂ​ട്ട​റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​ബി​നു നേ​രെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു.
പ്ര​ബി​ൻ വീ​ടി​ന് മു​ന്നി​ൽ സ്കൂ​ട്ട​റി​ൽ ഇ​രു​ന്ന് മൊ​ബൈ​ൽ നോ​ക്കി​യി​രി​ക്കു​മ്പോ​ൾ ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ട് പേ​ർ പ്ര​ബി​ൻ ഉ​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷം നാടൻ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബോം​ബ് വീ​ഴു​ന്ന​തി​നു മു​ന്പ് മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യാ​നാ​യി പ്ര​ബി​ൻ വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. എ​റി​ഞ്ഞ ബോം​ബ് സ്കൂ​ട്ട​റി​ൽ ത​ട്ടി തെ​റി​ച്ചെ​ങ്കി​ലും പൊ​ട്ടി​യി​ല്ല. വി​ദേ​ശ​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ക​പ്പ​ലി​ൽ കു​ക്കാ​യി ജോ​ലി നോ​ക്കു​ന്ന പ്ര​ബി​ൻ ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം പ​റ​യു​ന്നു.​ര​ണ്ട് ദി​വ​സം മു​മ്പ് പ്ര​വീ​ൺ പ്ര​ദേ​ശ​ത്തെ ക​ഞ്ചാ​വ്മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല യു​വാ​ക്ക​ളു​മാ​യി ത​ർ​ക്കം ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ബോ​ബേ​റി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ബി. ​പ്ര​ശാ​ന്ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി .
ബോം​ബ് സ്ക്വാ​ഡ് എ​ത്തി നാ​ട​ൻ ബോ​ബ് നി​ർ​വീ​ര്യ​മാ​ക്കി. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.