അ​ശാ​സ്ത്രീ​യ​മാ​യ ഓ​ട നി​ര്‍​മാ​ണം : റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്
Sunday, August 1, 2021 11:21 PM IST
നെ​ടു​മ​ങ്ങാ​ട്: മു​ണ്ടേ​ല-​നെ​ട്ടി​റ​ച്ചി​റ -വെ​ള്ള​നാ​ട് റോ​ഡി​ലെ അ​ശാ​സ്ത്രീ​യ​മാ​യ ഒാ​ട​നി​ർ​മാ​ണം​മൂ​ലം റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​താ​യി പ​രാ​തി.
ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് ഒാ​ട നി​ർ​മി​ച്ചെ​ങ്കി​ലും ചെ​റി​യ മ​ഴ​പെ​യ്താ​ല്‍​പ്പോ​ലും റോ​ഡി​ല്‍ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​ണു​ള്ള​ത്.
റോ​ഡ് നി​ര്‍​മാ​ണ​ത്തി​നി​ടെ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ശാ​സ്ത്രീ​യ​മാ​യി​ട്ടാ​ണ് ഓ​ട​ക​ള്‍ നി​ര്‍​മി​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
ഓ​ട​ക​ളെ ഏ​തെ​ങ്കി​ലും തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൊ​ണ്ടു​വി​ടു​ന്ന​തി​നോ, ഓ​ട​യി​ലൂ​ടെ വ​രു​ന്ന വെ​ള്ളം ശാ​സ്ത്രീ​യ​മാ​യി ഏ​തെ​ങ്കി​ലും തോ​ട്ടി​ലേ​ക്കോ, ആ​റ്റി​ലേ​ക്കോ എ​ത്തി​ക്കു​ന്ന​തി​നും ശ്ര​മി​ച്ചി​ല്ല.
ഓ​ട​യി​ല്‍ വെ​ള്ളം കെ​ട്ടി​നി​ന്ന് കൊ​തു​കു​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
പ​ഞ്ചാ​യ​ത്തു​ക​ള്‍ ഒ​രു​ഭാ​ഗ​ത്ത് കൊ​തു​കു​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കി​വ​രു​മ്പോ​ഴാ​ണ് ഒാ​ട​ക​ളി​ൽ കൊ​തു​കു​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്ന​ത്.
കു​റി​ഞ്ചി​ല​ക്കോ​ട് പ്ര​ദേ​ശ​ത്ത് ചി​ല വീ​ടു​ക​ളു​ടെ മ​തി​ലു​ക​ള്‍ റോ​ഡി​ലേ​യ്ക്ക് ഇ​റ​ക്കി കെ​ട്ടി​യി​രി​ക്കു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത ത​ട​സ​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​വ പൊ​ളി​ച്ചു​മാ​റ്റി ഓ​ട നി​ര്‍​മി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.