മ​ണ​ല​യ​ത്തെ വാട്ടർ അഥോറിറ്റിയുടെ ജ​ല​സം​ഭ​ര​ണി നാ​ഥ​നി​ല്ലാ ക​ള​രി
Sunday, August 1, 2021 11:24 PM IST
പേ​രൂ​ർ​ക്ക​ട: കാ​ച്ചാ​ണി വാ​ർ​ഡി​ൽ മ​ണ​ല​യ​ത്തെ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ 10 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി നാ​ഥ​നി​ല്ലാ ക​ള​രി. ഈ ​ജ​ല​സം​ഭ​ര​ണി​ക്ക് നി​ല​വി​ൽ കാ​വ​ൽ​ക്കാ​ര​ൻ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ജ​ൻ​ട്രം പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച സം​ഭ​ര​ണി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കാ​ലം മു​ത​ൽ എ​ക്സ് സ​ർ​വീ​സു​കാ​രാ​യ നൈ​റ്റ് വാ​ച്ച​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ ഈ ​സം​ഭ​ര​ണി കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ഏ​റ്റെ​ടു​ത്ത​തോ​ടെ ര​ണ്ട് വ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നൈ​റ്റ് വാ​ച്ച​റെ പി​രി​ച്ചു​വി​ട്ടു. ര​ണ്ട് ഷി​ഫ്റ്റി​ലാ​യി മൂ​ന്ന് സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും അ​ടു​ത്ത ഷി​ഫ്റ്റ് ര​ണ്ടു മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​ണ്. കാ​ച്ചാ​ണി, നെ​ട്ട​യം, വ​ഴ​യി​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന സം​ഭ​ര​ണി​യാ​ണ് ഇ​ത്. അ​രു​ക്ക​ര​യി​ൽ നി​ന്നും എ​ത്തു​ന്ന ജ​ലം നെ​ട്ട​യ​ത്തെ സം​ഭ​ര​ണി​യി​ൽ എ​ത്തി​ച്ച് അ​വി​ടെ നി​ന്നു ദി​വ​സ​വും ഈ ​സം​ഭ​ര​ണി​യി​ൽ വെ​ള്ളം എ​ത്തു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഏ​തെ​ങ്കി​ലും സ​മ​യ​ത്ത് വൈ​ദ്യു​തി നി​ല​ച്ചാ​ൽ പ​മ്പിം​ഗ് നി​ർ​ത്തി​വ​യ്ക്കും. വൈ​ദ്യു​തി വ​ന്നു ക​ഴി​യു​മ്പോ​ൾ വീ​ണ്ടും പ​മ്പിം​ഗ് പു​ന​രാ​രം​ഭി​ക്കും. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ജ​ല​ത്തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യു​ന്ന​തു​മൂ​ലം പ​മ്പ് ചെ​യ്ത് ഈ ​സം​ഭ​ര​ണി​യി​ൽ എ​ത്തു​ന്ന ജ​ലം നി​യ​ന്ത്രി​ച്ച് വാ​ൽ​വ് അ​ട​യ്ക്കാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് ക​വി​ഞ്ഞ് തൊ​ട്ട​ടു​ത്തു​ള്ള വീ​ടു​ക​ളി​ൽ എ​ത്തു​ന്നു എ​ന്നു​ള്ള പ​രാ​തി​യു​മു​ണ്ട്. രാ​ത്രി 10 ക​ഴി​ഞ്ഞാ​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ക​യാ​ണ് ജ​ല​സം​ഭ​ര​ണി. നി​ല​നി​ൽ​ക്കു​ന്ന കെ​ട്ടി​ട​വും പ​രി​സ​ര​വും. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും ഉ​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ഒ​രു നൈ​റ്റ് വാ​ച്ച​റെ ഇ​വി​ടേ​ക്ക് നി​യ​മി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്.