മ​ദ്യ​ല​ഹ​രി​യി​ൽ ആ​രാ​ധ​നാ​ല​യ​ത്തി​ന് ക​ല്ലെ​റി​ഞ്ഞ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
Tuesday, August 3, 2021 12:10 AM IST
കി​ളി​മാ​നൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ ആ​രാ​ധ​നാ​ല​യ​ത്തി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ സു​ധീ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത് മ​ണി​യോ​ടെ ക​ല്ല​മ്പ​ലം വെ​ള്ളൂ​ർ​ക്കോ​ണം മു​സ്‌​ലിം പ​ള്ളി​ക്ക് നേ​രെ​യാ​യി​രു​ന്നു ക​ല്ലേ​റ്.
ക​ല്ലേ​റി​ൽ പ​ള്ളി​യു​ടെ ഡി​ജി​റ്റ​ൽ ബോ​ർ​ഡ് ത​ക​ർ​ന്നു. ശ​ബ്ദം കേ​ട്ട് എ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ, ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച സു​ധീ​ര​നെ നാ​വാ​യി​ക്കു​ളം സ്കൂ​ളി​നു സ​മീ​പ​ത്തു നി​ന്ന് പി​ൻ​തു​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ ക​ല്ല​മ്പ​ലം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.
ക​ല്ലേ​റി​ൽ പ​ള്ളി​യു​ടെ ബോ​ർ​ഡ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പെ​ട്ട് വെ​ള്ളൂ​ർ​കോ​ണം മു​സ്‌​ലിം പ​ള്ളി​യു​ടെ ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​നി​സാ​ർ ക​ല്ല​മ്പ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കും എ​ന്ന​റി​യി​ച്ചു.