വിദ്യാർഥികൾക്ക് ഫോ​ണു​ക​ൾ ന​ൽ​കി
Tuesday, August 3, 2021 12:18 AM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഹൈ​സ്കൂളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഓ​ൺ ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നു വേ​ണ്ടി അ​രു​വി​ക്ക​ര ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കി. സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ അ​ഭ്യ​ർ​ഥ​ന അ​നു​സ​രി​ച്ച് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങി നൽകുകയായിരുന്നു. ഹെ​ഡ്മി​സ്ട്ര​സ് മോ​ളി​ക്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​ർ. രാ​ജ്മോ​ഹ​ൻ കൈ​മാ​റി. ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ വി​ജ​യ​ൻ നാ​യ​ർ, സു​രേ​ന്ദ്ര​ൻ നാ​ടാ​ർ, ബാ​ങ്ക് ഓ​ഡി​റ്റ​ർ സീ​മ, അ​ധ്യാ​പി​ക​മാ​രാ​യ ശാ​ന്ത​മ്മ, സു​ശീ​ല, ന​ദീ​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.