ഗ്ര​ന്ഥ​ശാ​ലാ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 3, 2021 11:09 PM IST
വി​തു​ര : പു​ളി​ച്ചാ​മ​ല സ​ന്ധ്യ ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല,ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് എ​ന്നി​വ​യ്ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ.​സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ​ പഞ്ചാ​യ​ത്തം​ഗം സോ​ഫി തോ​മ​സ്, ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ൻ. ഗോ​പാ​ല​ക്യ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​എ​ൽ.​ക്യ​ഷ്ണ​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അംഗങ്ങളായ ബി.​സു​ശീ​ല, എ​ൻ.​എ​സ്.​ഹാ​ഷിം, ത​ച്ച​ൻ​കോ​ട് വേ​ണു​ഗോ​പാ​ൽ, ഭ​ദ്രം.​ജി.​ശ​ശി, ബി​നു നാ​ഗ​ര, ശ്രീ​ജി​ത്,രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ മ​ജീ​ഷ്യ​ൻ അ​ശ്വി​നേ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. 10 ല​ക്ഷം രൂപ ചെ​ല​വി​ട്ട് ജി​ല്ലാ​ പഞ്ചാ​യ​ത്താ​ണ് ര​ണ്ടാം​നി​ല നി​ർ​മി​ച്ച​ത്.