കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടും
Friday, September 17, 2021 7:22 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വെ​ള്ള​യ​ന്പ​ലം ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ പു​തി​യ ഫ്ളോ​റോ മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 മു​ത​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റു​വ​രെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടും. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 മു​ത​ൽ കു​ര്യാ​ത്തി, പാ​റ്റൂ​ർ സെ​ക്‌​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ത​ന്പാ​നൂ​ർ, ഫോ​ർ​ട്ട്, ശ്രീ​വ​രാ​ഹം, ചാ​ല, വ​ലി​യ​ശാ​ല, കു​ര്യാ​ത്തി, മ​ണ​ക്കാ​ട്, ആ​റ്റു​കാ​ൽ, വ​ള്ള​ക്ക​ട​വ്, മു​ട്ട​ത്ത​റ, ക​മ​ലേ​ശ്വ​രം, അ​ന്പ​ല​ത്ത​റ, ക​ളി​പ്പാ​ൻ​കു​ളം, പെ​രു​ന്താ​ന്നി, ശ്രീ​ക​ണ്ഠേ​ശ്വ​രം, തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളി​ലും കൈ​ത​മു​ക്ക് പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ ചു​റ്റു​മു​ള്ള സ്ഥ​ല​ങ്ങ​ൾ, ച​ന്പ​ക്ക​ട എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

വെ​ള്ള​യ​ന്പ​ലം ശാ​സ്ത​മം​ഗ​ലം റോ​ഡി​ലെ പ്ര​ധാ​ന പൈ​പ്പ് ലൈി​നി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വെ​ള്ള​യ​ന്പ​ലം - ശാ​സ്ത​മം​ഗ​ലം റോ​ഡ് ഇ​രു​വ​ശ​വും ഒ​ബ്സ​ർ​വേ​റ്റ​റി ഹി​ൽ​സ്, പാ​ള​യം, ന​ന്ദാ​വ​നം, വ​ഴു​ത​ക്കാ​ട്, തൈ​ക്കാ​ട്, വ​ലി​യ​ശാ​ല, എം​ജി റോ​ഡ്, ജ​ന​റ​ൽ ആ​ശു​പ​ത്രി, പേ​ട്ട, ആ​ന​യ​റ, ചാ​ക്ക, വേ​ളി, വെ​ട്ടു​കാ​ട്, ശം​ഖു​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും. ടാ​ങ്ക​റി​ൽ വെ​ള്ളം അ​ത്യാ​വ​ശ്യം വേ​ണ്ട​വ​ർ ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​ർ 8547697340 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. സ്മാ​ർ​ട്ട് ട്രി​വാ​ൻ​ഡ്രം ആ​പ്പു​വ​ഴി ജ​ല​വി​ത​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ർ 9496434488, 0471 2377701 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.