കോ​വി​ഡ് മു​ന്ന​ണി​പോ​രാ​ളി ആ​ശ​യു​ടെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു
Friday, September 17, 2021 7:23 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി എ​സ്. ആ​ർ. ആ​ശ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​ർ​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട യു​വ മു​ന്ന​ണി​പ്പോ​രാ​ളി ത​ല​യ​ൽ മേ​ലെ​ത്ത​ട്ട് വീ​ട്ടി​ൽ എ​സ്. ആ​ർ. ആ​ശ​യു​ടെ വി​യോ​ഗം വേ​ദ​നാ​ജ​ന​ക​മാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. അ​വ​സാ​ന​വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​യാ​യ ആ​ശ, പ​ഠ​ന​ത്തോ​ടൊ​പ്പ​മാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കു​ചേ​ർ​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​അം​ഗ​വും സ​മൂ​ഹ അ​ടു​ക്ക​ള​യി​ലെ സ്ഥി​ര സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ആ​ശ, പോ​സി​റ്റീ​വ് ആ​യി​രു​ന്ന​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​നും മ​റ്റു​മു​ള്ള വോ​ള​ന്‍റി​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. ആ​ശ​യു​ടെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു എ​ന്നു​പ​റ​ഞ്ഞാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.