26 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
Friday, September 17, 2021 11:08 PM IST
നെ​ടു​മ​ങ്ങാ​ട് : വ​സ്തു ഇ​ട​പാ​ടി​നാ​യി കൊ​ണ്ട് വ​ന്ന 26 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്നു പേ​ര് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.
ഒ​രു മാ​സം മു​ന്പ് വ​സ്തു ക​ച്ച​വ​ട​ത്തി​ന് എ​ന്ന വ്യാ​ജേ​ന വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി സു​ധീ​ർ ജ​നാ​ർ​ദ​ന​നെ വി​ളി​ച്ചു വ​രു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ആ​ര്യ​നാ​ട് താ​ന്നി​മൂ​ട് പ​ള്ളി​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ടി.​ശ്രീ​ജി​ത്, ആ​ര്യ​നാ​ട് കൊ​ല്ല​ക്കു​ടി വി​ളാ​ക​ത്ത് എ​സ്.​വി​ഷ്ണു, ആ​ര്യ​നാ​ട് കൊ​ക്കോ​ട്ടേ​ല ഈ​ഞ്ച​പ്പു​രി ഉ​ണ്ണി ഭ​വ​നി​ൽ ടി.​ന​ന്ദു എ​ന്നി​വ​രാ​ണ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. കേ​സി​ൽ പ​ത്താം പ്ര​തി ബാ​ല​രാ​മ​പു​രം തു​മ്പോ​ട് ആ​രോ​ൺ സ​ദ​ന​ത്തി​ൽ സാം (​സൂ​സ​ൻ ) പ​തി​നൊ​ന്നാം പ്ര​തി മാ​റ​ന​ല്ലൂ​ർ ചീ​നി​വി​ള എ​ൽ​ആ​ർ ഭ​വ​നി​ൽ രാ​ഹു​ലും ബു​ധ​നാ​ഴ്ച പി​ടി​യി​ലാ​യ​ത്. കോ​ട്ട​യ്ക്ക​കം ക​ല്ലു​പാ​ലം സ്വ​ദേ​ശി​യാ​യ അ​ഖി​ൽ​ജി​ത്തി​നെ​യും, പു​ളി​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രു​തി, ശ്രീ​ലാ​ൽ, കു​ള​പ്പ​ട സ്വ​ദേ​ശി ഷി​ജി​നി​നെ​യും കോ​ട്ട​ക്ക​കം സ്വ​ദേ​ശി ലു​ട്ടാ​പ്പി അ​നീ​ഷി​നെ​യും നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.