പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Friday, September 17, 2021 11:22 PM IST
ക​ല്ല​റ: അ​ട​പ്പു​പ​റ വാ​ർ​ഡി​ലെ ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റി​ൽ 2015 ൽ ​പ​ണി ആ​രം​ഭി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് എ​സ്ടി മോ​ർ​ച്ച പാ​ങ്ങോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ധ​ർ​ണ എ​സ്ടി മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ന്‍റ് വി​ശ്വം​ഭ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി വാ​മ​ന​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ര​ജി കു​മാ​ർ, എ​സ്ടി മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജ​യ​ൻ അ​ഞ്ച​ന​ക്കു​ഴി​ക്ക​ര ,എ​സ്ടി മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന​ൽ കു​മാ​ർ, ബി​ജെ​പി പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്മു​കേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.