തെ​രു​വു​നാ​യ്ക്ക​ൾ ആ​യി​ര​ത്തോ​ളം കോ​ഴി​ക​ളെ കൊ​ന്നു
Sunday, September 19, 2021 12:03 AM IST
കാ​ട്ടാ​ക്ക​ട: തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ കോ​ഴി​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ്റി​ച്ച​ൽ കാ​ര്യോ​ട് മി​നി സ​ദ​ന​ത്തി​ൽ രാ​ജ​പ്പ​ൻ നാ​യ​രു​ടെ ഫാ​മി​ലെ ആ​യി​ര​ത്തോ​ളം കോ​ഴി​ക​ളെ​യാ​ണ് ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു.

ഫാ​മി​നു ചു​റ്റു​മു​ണ്ടാ​യി​രു​ന്ന ഇ​രു​ന്പു​വ​ല ത​ക​ർ​ത്താ​ണ് തെ​രു​വു​നാ​യ്ക്ക​ൾ കൂ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്.​പ്ര​ദേ​ശ​ത്തു തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഫാ​മു​ട​മ പ​റ​ഞ്ഞു. മൃ​ഗാ​ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.