സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു
Sunday, September 19, 2021 11:15 PM IST
നെ​ടു​മ​ങ്ങാ​ട്: ഇ​ന്ത്യ​യി​ൽ സാ​ൽ​വേ​ഷ​ൻ ആ​ർ​മി​സ​ഭ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തി​ന്‍റെ 139-ാം സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു. നെ​ടു​മ​ങ്ങാ​ട് ഡി​വി​ഷ​നി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ൽ പ​താ​ക ഉ​യ​ർ​ത്ത​ലും, പ്ര​ത്യേ​ക ആ​രാ​ധ​ന​ക​ളും ന​ട​ത്തി. ഡി​വി​ഷ​ൻ ത​ല​ത്തി​ൽ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ആ​ലോ​ഷ​യോ​ഗ​ത്തി​ൽ ഡി​വി​ഷ​ണ​ൽ ക​മാ​ൻ​ഡ​ർ മേ​ജ​ർ വി.​കെ.​ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​എ​ഡി​സി മേ​ജ​ർ കെ.​രാ​ജ​ൻ, പ്ര​യ​ർ സെ​ൽ ലീ​ഡ​ർ ബാ​ബു മാ​ണി​ക്യ​പു​രം, സാ​ൽ​വേ​ഷ​ൻ ആ​ർ​മി എ​ച്ച്എ​സ്എ​സ് മു​ൻ പ്രി​ൻ​സി​പ്പ​ൽ സി.​ഷാ​ജി, അ​നി​ൽ വേ​ട്ടം​മ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​രാ​വി​ലെ കോ​ക്കോ​ത​മം​ഗ​ലം ച​ർ​ച്ചി​ൽ ഡി​വി​ഷ​ണ​ൽ യൂ​ത്ത് സെ​ക്ര​ട്ട​റി മേ​ജ​ർ ടി.​ഇ.​സ്റ്റീ​ഫ​ൻ​സ​ൺ പ​താ​ക ഉ​യ​ർ​ത്തി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.