നെ​ഹ്റു സ്ഥാ​പി​ച്ച സ്ഥാ​പ​ന​ങ്ങ​ളെ ന​ശി​പ്പി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു:​ശ​ശി​ത​രൂ​ർ എം​പി
Tuesday, September 21, 2021 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​തം ശ​ക്ത​മാ​യ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ജ​നാ​ധി​പ​ത്യ​ദ​ർ​ശ​ന​വും നെ​ഹ്റു സ്ഥാ​പി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​മാ​ണെ​ന്നും ഇ​വ ര​ണ്ടും ന​ശി​പ്പി​ക്കാ​നാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ കി​ണ​ഞ്ഞ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ശ​ശി​ത​രൂ​ർ എം​പി.​ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ലെ ന​വീ​ക​രി​ച്ച ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദീ​ർ​ഘ​കാ​ലം​കൊ​ണ്ട് വി​ശ്വ​സി​ച്ച പ്ര​ത്യ​യ​ശാ​സ്ത്ര​ത്തോ​ട് ക്ഷ​ണ​നേ​രം​കൊ​ണ്ട് വി​ട​പ​റ​യു​ന്ന പു​തി​യ രീ​തി രാ​ഷ്ട്രീ​യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​വാ​യി​ര​ത്തോ​ളം പു​സ്ത​ക​ശേ​ഖ​ര​മു​ള്ള ഡി​സി​സി ലൈ​ബ്ര​റി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും പ​രി​സ​ര​വാ​സി​ക​ൾ​ക്കും റ​ഫ​റ​ൽ ലൈ​ബ്ര​റി ആ​യി​രി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി പ​റ​ഞ്ഞു. ലൈ​ബ്ര​റി​ക്കു​വേ​ണ്ടി ശ​ശി​ത​രൂ​രും ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ എം.​ആ​ർ. ത​ന്പാ​നും പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്തു. ഉ​ദ്ഘാ​ട​ന​ശേ​ഷം കു​ട്ടി​ക​ളു​മാ​യി ശ​ശി​ത​രൂ​ർ സം​വാ​ദം ന​ട​ത്തി.​മു​ൻ മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​ർ, എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, എം.​ആ​ർ.​ത​ന്പാ​ൻ ,വി​നോ​ദ്സെ​ൻ, ആ​ർ.​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.