മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ 91-ാമ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​ക ആ​ഘോ​ഷം ഇ​ന്ന്
Tuesday, September 21, 2021 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ 91-ാമ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​ക ആ​ഘോ​ഷം ഇ​ന്ന്. മ​ണ്ണ​ന്ത​ല വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം 5:30ന് ​ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മാ​ർ​ത്തോ​മാ സ​ഭ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം. സൂ​സാ​പാ​ക്യം മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. സി​എ​സ്ഐ ബി​ഷ​പ് ധ​ർ​മ​രാ​ജ് റ​സാ​ലം, പോ​ത്ത​ൻ​കോ​ട് ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി, പാ​ള​യം ഇ​മാം ഡോ.​വി.​പി. സു​ഹൈ​ബ് മൗ​ല​വി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, ആ​ന്‍റ​ണി രാ​ജു, ജി.​ആ​ർ. അ​നി​ൽ, ഡോ.​ശ​ശി ത​രൂ​ർ എം​പി, മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ, എം​എ​ൽ​എ​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, വി.​കെ. പ്ര​ശാ​ന്ത്, ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു, സീ​റോ മ​ല​ബാ​ർ സ​ഭാ പ്ര​തി​നി​ധി ഫാ. ​ജോ​സ​ഫ് കീ​പ്ര​ത് ഒ​എ​ഫ്എം, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ പ്ര​തി​നി​ധി ഫാ. ​ജോ​സ​ഫ് സാ​മു​വ​ൽ ക​റു​ക​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, മ​ണ്ണ​ന്ത​ല വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ വ​ന​ജ രാ​ജേ​ന്ദ്ര​ൻ, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, ഫാ. ​മാ​ത്യു മ​ന​ക്ക​ര​കാ​വി​ൽ കോർ ​എ​പ്പി​സ്കോ​പ്പ, ഫാ. ​വ​ർ​ഗീ​സ് ആ​റ്റു​പു​റ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു പ്ര​സം​ഗി​ക്കും. തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.