ദേ​വ​സ്വം​ബോ​ര്‍​ഡ് കു​ള​ങ്ങ​ള്‍ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ
Tuesday, September 21, 2021 12:21 AM IST
നേ​മം: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡി​നു​കീ​ഴി​ലെ നെ​യ്യാ​റ്റി​ന്‍​ക​ര ഗ്രൂ​പ്പി​ല്‍ വെ​ള്ളാ​യ​ണി സ​ബ്ഗ്രൂ​പ്പി​നു കീ​ഴി​ലു​ള്ള മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ലെ കു​ള​ങ്ങ​ള്‍ ശോ​ച്യാ​വ​സ്ഥ​യി​ല്‍ . നീ​റ​മ​ണ്‍​ക​ര ശി​വ​ക്ഷേ​ത്രം, വെ​ള്ളാ​യ​ണി ദേ​വീ​ക്ഷേ​ത്രം, ചെ​റു​ബാ​ല​മ​ന്ദം ശി​വ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ള​ങ്ങ​ളാ​ണ് പാ​യ​ല്‍ ക​യ​റി​യും കാ​ട് പി​ടി​ച്ചും ന​ശി​ക്കു​ന്ന​ത്.
മൂ​ന്നു ക്ഷേ​ത്ര​ങ്ങ​ളി​ലേ​യും കു​ള​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​വും​കു​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​യും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. നീ​റ​മ​ണ്‍​ക​ര​യി​ലെ കു​ള​ത്തി​ൽ വെ​ള്ളം വ​റ്റി വ​ര​ണ്ട് പു​ല്ലു കി​ളി​ര്‍​ത്തു നി​ല്‍​ക്കു​യാ​ണ്. വെ​ള്ളാ​യ​ണി ദേ​വി​ക്ഷേ​ത്ര​ത്തി​ലെ സ​ദ്യാ​ല​യ​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കു​ളം ഇ​ന്ന് മാ​ലി​ന്യ കൂ​മ്പാ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ വ​ലി​ച്ചെ​റി​യു​ന്ന മ​ദ്യ​കു​പ്പി​ക​ളു​ടെ കൂ​മ്പാ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കു​ളം.
വെ​ള്ളാ​യ​ണി ചെ​റു​ബാ​ല​മ​ന്ദം ക്ഷേ​ത്ര​ത്തി​ലെ കു​ള​വും കാ​ട് ക​യ​റി​യും പാ​യ​ല്‍ നി​റ​ഞ്ഞും കി​ട​ക്കു​ക​യാ​ണ്. ക്ഷേ​ത്ര വ​ള​പ്പി​ല്‍ മ​തി​ല്‍ നി​ര്‍​മി​ച്ച​പ്പോ​ള്‍ കു​ളം മ​തി​ലി​നു​പു​റ​ത്താ​യെ​ന്നും ന​വീ​ക​ര​ണ​മി​ല്ലാ​തെ പ​ത്ത് വ​ര്‍​ഷ​മാ​യി കു​ളം ന​ശി​ച്ചു​തു​ട​ങ്ങി​യി​ട്ടെ​ന്ന് ഭ​ക്ത​ജ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. സം​ര​ക്ഷ​ണ​മി​ല്ലാ​തെ കു​ളം കാ​ട് ക​യ​റി​യ​തി​നാ​ല്‍ ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് സ​മീ​പ​ത്തെ തോ​ട്ടി​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​ത്തി​വ​രു​ന്ന​ത്. ക​യ്യേ​റ്റം കാ​ര​ണം ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലേ​യും കു​ള​ങ്ങ​ളു​ടെ വി​സ്തൃ​തി കു​റ​ഞ്ഞു​തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്.