നെ​ന്മ​ണി​യു​ടെ സു​ഗ​ന്ധം വി​ട​ചൊ​ല്ലി
Tuesday, September 21, 2021 11:46 PM IST
എ​സ്. മ​ഞ്ജു​ളാ​ദേ​വി
തി​രു​വ​ന​ന്ത​പു​രം : മ​ല​യാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു വേ​ണ്ടി എ​ന്നാ​ൽ ആ​വും​വി​ധം നെ​ൽ​ക്കൃ​ഷി ചെ​യ്യു​ന്പോ​ൾ എ​നി​ക്കൊ​രു ലാ​ഭ​മു​ണ്ട്. അ​ത് അ​ള​ക്കാ​ൻ ക​ഴി​യാ​ത്ത എ​ന്‍റെ മ​ന​സി​ന്‍റെ സ​ന്തോ​ഷ​മാ​ണ്. ഇ​ങ്ങ​നെ പ​റ​യു​ക​യും ഈ ​മ​ഹാ​പു​ണ്യ​ത്തി​നാ​യി ത​ന്‍റെ ജീ​വി​തം മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്ത ചേ​പ്പ​ള്ളി സു​കു​മാ​ര​പി​ള്ള മാ​ത്ര​മാ​യി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ അ​റ​യൂ​ർ സ്വ​ദേ​ശി ചേ​പ്പ​ള്ളി സു​കു​മാ​ര​പി​ള്ള (87) തി​ങ്ക​ളാ​ഴ്ച രാ​ത്രി വി​ട​വാ​ങ്ങു​ന്പോ​ൾ അ​പൂ​ർ​വ ഒൗ​ഷ​ധ നെ​ൽ​ക്കൃ​ഷി രം​ഗ​ത്തെ ആ​ചാ​ര്യ​ൻ മാ​ത്ര​മ​ല്ല അ​ത്യ​പൂ​ർ​വ​മാ​യ ഒ​രു സ്നേ​ഹ​മ​ന​സ് കൂ​ടി​യാ​ണ് അ​സ്ത​മി​ക്കു​ന്ന​ത്.
കൃ​ഷി​യി​ലൂ​ടെ ആ​രോ​ഗ്യം, കൃ​ഷി​യി​ലൂ​ടെ സേ​വ​നം, കൃ​ഷി​യി​ലൂ​ടെ സ്നേ​ഹം, നി​റ​വ്, ന​ന്മ എ​ന്ന​തി​ന്‍റെ​യൊ​ക്കെ ജീ​വി​ക്കു​ന്ന അ​ട​യാ​ള​മാ​യി​രു​ന്നു ചേ​പ്പ​ള്ളി സു​കു​മാ​ര​പി​ള്ള. കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​വാ​നും പ്ര​മേ​ഹം വ​രാ​തി​രി​ക്കു​വാ​നും നി​യ​ന്ത്രി​ക്കു​വാ​നും സ​ഹാ​യി​ക്കു​ന്ന ര​ക്ത​ശാ​ലി അ​രി പി​ന്നെ ഒൗ​ഷ​ധ മേ​ന്മ​യു​ള്ള ഞ​വ​ര​അ​രി തു​ട​ങ്ങി​യ​വ ഏ​റെ അ​ധ്വാ​നി​ച്ച് വി​ള​യി​ച്ചി​രു​ന്നു ഈ ​ജൈ​വ ക​ർ​ഷ​ക​ൻ.
ഇ​വ കൂ​ടാ​തെ ചെ​ന്നെ​ല്ല്, ചെ​ന്താ​ടി, അ​ടു​ക്ക​ൽ, തൊ​ണ്ടി, കൃ​ഷ്ണ​ക​മോ​ദ്, ക​ന്നു കു​ള​ന്പ​ൻ, ഗ​ന്ധ​ക​ശാ​ല തു​ട​ങ്ങി​യ പ​ര​ന്പ​രാ​ഗ​ത ഇ​ന​ങ്ങ​ളു​ടെ​യും ക​ർ​ഷ​ക​നാ​യി​രു​ന്നു. ഗു​ജു​റാ​ത്തി​ലെ പ​ര​ന്പ​രാ​ഗ​ത നെ​ല്ലാ​യ കൃ​ഷ്ണ​ക​മോ​ദ് കേ​ര​ള​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന അ​പൂ​ർ​വം ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു സു​കു​മാ​ര​പി​ള്ള. അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​ര​ങ്ങ​ളോ പ്ര​ശ​സ്തി​യോ ഒ​ന്നും ആ​ഗ്ര​ഹി​ക്കാ​ത്ത അ​ധി​കം ആ​രും അ​റി​യാ​തെ മ​ല​യാ​ള​ത്തി​ന്‍റെ ഒ​രു ത​നി​നാ​ട്ടി​ൻ​പു​റ​ത്ത് ഒ​രു വ​ലി​യ​കാ​ലം കൃ​ഷി ചെ​യ്തു ജീ​വി​ച്ചു സു​കു​മാ​ര​പി​ള്ള.
കെ​എ​സ്ആ​ർ​ടി​സി​യി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്‍റെ പെ​ൻ​ഷ​ൻ പ​ണം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ദീ​ർ​ഘ​കാ​ലം നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ അ​ധ്വാ​നി​ച്ചി​രു​ന്ന​ത് എ​ന്ന സ​ത്യ​വും പ​ല​രും അ​റി​ഞ്ഞി​ല്ല. പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക ത​റ​വാ​ടാ​യ ചേ​പ്പ​ള്ളി ത​റ​വാ​ട്ടം​ഗ​മാ​യ സു​കു​മാ​ര​പി​ള്ള 1991-ൽ ​ഉ​ദ്യോ​ഗ​ത്തി​ൽ നി​ന്നും വി​ര​മി​ച്ച ശേ​ഷ​മാ​ണ് പൂ​ർ​ണ​മാ​യും പ​ര​ന്പ​രാ​ഗ​ത നെ​ല്ലി​ന​ങ്ങ​ളു​ടെ കൃ​ഷി​യി​ലേ​ക്കു ഇ​റ​ങ്ങു​ന്ന​ത്. തു​ട​ർ​ന്നു അ​പൂ​ർ​വം നെ​ൽ​കൃ​ഷി​യി​ലേ​ക്കു എ​ത്തു​ക​യാ​യി​രു​ന്നു.
ര​ക്ത​ശാ​ലി അ​രി​യു​ടെ വി​ത്ത് വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി ക​ർ​ഷ​ക​ൻ ചെ​റു​വ​യ​ൽ രാ​മ​ൻ ആ​ദ്യം സൗ​ജ​ന്യ​മാ​യാ​ണ് ന​ല്കു​ന്ന​ത്. ആ ​ഒ​രു ന​ന്മ സ്വ​ന്തം കൃ​ഷി​യി​ട​ങ്ങ​ളി​ലും സു​കു​മാ​ര​പി​ള്ള സ​ത്യ​മാ​ക്കി. ശു​ദ്ധ​മാ​യ ജൈ​വ​രീ​തി​യി​ൽ സു​കു​മാ​ര​പി​ള്ള അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ അ​രി അ​തേ​ഗു​ണ​ത്തോ​ടെ ത​ന്നെ ആ​വ​ശ്യ​ക്കാ​ർ​ക്കു ല​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നു നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. പോ​ഷ​ക സ​ന്പ​ന്ന​മാ​യ ത​വി​ട് ധാ​രാ​ള​മു​ള്ള ര​ക്ത​ശാ​ലി, ഞ​വ​ര തു​ട​ങ്ങി​യ സു​ഗ​ന്ധ നെ​ല്ലി​ന​ങ്ങ​ളു​ടെ ത​വി​ട് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കു​വാ​നും അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു.
വീ​ട്ടി​ൽ നി​ന്നും 35 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ഞ്ചാ​ലു​മൂ​ട്ടി​ലെ മി​ല്ലി​ൽ നെ​ല്ല് കു​ത്താ​ൻ ന​ല്കി​യി​രു​ന്ന​ത് ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്. എ​ണ്‍​പ​ത്തി​അ​ഞ്ച് വ​യ​സ് വ​രെ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ആ​ഹ്ലാ​ദ​ത്തോ​ടെ പ​ണി​യെ​ടു​ത്തി​രു​ന്നു സു​കു​മാ​ര​പി​ള്ള. ഓ​ർ​മ സം​ബ​ന്ധി​ച്ചു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ക​ല​ശ​ലാ​യ​തി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യി വീ​ട്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു. ഉ​ത്ത​മ ജൈ​വ​വ​ള​ങ്ങ​ളാ​യ മ​ണ്ണി​ര ക​ന്പോ​സ്റ്റ്, കൊ​ന്പ് വ​ളം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ വി​ദ​ഗ്ധ​നാ​യി​രു​ന്നു.