ജോ​ർ​ജ് മെ​ഴ്സി​യ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി
Tuesday, September 21, 2021 11:47 PM IST
വി​ഴി​ഞ്ഞം: സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജോ​ർ​ജ് മെ​ഴ്സി​യ​റു​ടെ സേ​വ​നം വി​ല​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​രം​കു​ളം, കോ​വ​ളം ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വ​ളം മു​ൻ എം​എ​ൽ​എ ജോ​ർ​ജ് മെ​ഴ്സി​യ​ർ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ.​ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.​മെ​ഴ്സി​യ​റു​ടെ പേ​രി​ൽ എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ യു​വ അ​ഭി​ഭാ​ഷ​ക പു​ര​സ്കാ​രം മു​ൻ എം​എ​ൽ​എ ബി.​വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ വി​വേ​ക് വി​ജ​യ​കു​മാ​റി​ന് ചെ​ന്നി​ത്ത​ല സ​മ്മാ​നി​ച്ചു. എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, ജി.​സു​ബോ​ധ​ൻ, കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ, വെ​ങ്ങാ​നൂ​ർ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.