നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സി​ലും സെ​ന്‍റ് ഗൊ​രേ​ത്തീ​സിലും എ​സ്പി​സി യൂ​ണി​റ്റ്
Wednesday, September 22, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പു​തി​യ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) യൂ​ണി​റ്റ് അ​നു​വ​ദി​ച്ചു. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ​യി​ൽ നി​ന്ന് സി​പി​ഒ​മാ​രാ​യ ജോ​ജി​മോ​ൻ കെ. ​തോ​മ​സ്, പി.​എ. ജോ​ഫി എ​ന്നി​വ​ർ അ​നു​മ​തി​പ​ത്രം ഏ​റ്റു​വാ​ങ്ങി.
ഇ​തോ​ടൊ​പ്പം 2020-21 അ​ധ്യ​യ​ന​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. 2021-22 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ സ്കൂ​ൾ സാ​ഹി​ത്യ​സ​മാ​ജ​ത്തി​ന്‍റെ​യും ആ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും മ​റ്റു ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ളും എം​എ​സ്്സി സ്കൂ​ൾ​സ് ക​റ​സ്പോ​ണ്ട ന്‍റു​മാ​യ മോ​ണ്‍. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, തി​രു​വ​ന​ന്ത​പു​രം ഡി​ഇ​ഒ കെ. ​സി​യാ​ദ്, മ​ണ്ണ​ന്ത​ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​ബൈ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​ഗ്ലാ​ഡ്സ്റ്റ​ണ്‍ രാ​ജ്, മു​ൻ അ​ധ്യാ​പ​ക​ൻ എ​ബി ഏ​ബ്ര​ഹാം, അ​ധ്യാ​പ​ക പ്ര​തി​നി​ധി ത്രേ​സ്യാ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ചെ​രു​വി​ൽ സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് റാ​ണി എം. ​അ​ല​ക്സ് ന​ന്ദി​യും പ​റ​ഞ്ഞു.
സെ​ന്‍റ് ഗൊ​രേ​ത്തീ​സിൽ
പേ​രൂ​ർ​ക്ക​ട: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ഗൊ​രേ​ത്തീ​സ് ഹൈ​സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റ് ത​ല ഉ​ദ്ഘാ​ട​നം വി.​കെ പ്ര​ശാ​ന്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​സ്‌​സി സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് മോൺ.ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ അ​ക്വീ​ന സ്വാ​ഗ​തം പ​റ​ഞ്ഞു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സു​ര​കു​മാ​രി ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. അ​ധ്യാ​പ​ക പ്ര​തി​നി​ധി ത്രേ​സ്യാ​മ്മ സ്ക​റി​യ നന്ദി അ​റി​യി​ച്ചു. മ​ണ്ണ​ന്ത​ല എ​സ്ഐ എ. ​ബൈ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.