ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പിക്കപ്പ് വാനിന്‍റെ ട​യ​ർ ഉൗ​രി​ത്തെറിച്ചു
Friday, September 24, 2021 11:35 PM IST
വെ​ള്ള​റ​ട: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പിക്കപ്പ് വാനിന്‍റെ ട​യ​ർ ഉൗ​രി​ത്തെ​റി​ച്ച​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ള​റ​ട ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.​

ആ​ന​പ്പാ​റ​യി​ല്‍ നി​ന്നും വെ​ള്ള​റ​ട​യി​ലേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി​യു​ടെ പി​ക്ക​പ്പിന്‍റെ ട​യ​ർ ഉൗ​രി ബ​സ് കാ​ത്തു​നി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

ട​യ​ർ​വ​രു​ന്ന​തു​ക​ണ്ട് ആ​ളു​ക​ൾ ഒാ​ടി​മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.