നെ​ടു​മ​ങ്ങാ​ട് വി​ശു​ദ്ധ ജ​റോം മ​ല​ങ്ക​ര ദേവാലയ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Sunday, September 26, 2021 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് വി​ശു​ദ്ധ ജ​റോം മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ 7.30ന് ​കു​ർ​ബാ​ന​ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. തോ​മ​സ് പ്ര​മോ​ദ് ഒ​ഐ​സി കൊ​ടി​യേ​റ്റും. വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന സ​ന്ധ്യാ​പ്രാ​ർ​ഥ​ന​ക്ക് നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മാ​ത്യു ഇ​ട​യി​ല​ഴ​ക​ത്ത് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. 27ന് ​വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന സ​ന്ധ്യാ പ്രാ​ർ​ഥ​ന​ക്ക് ഫാ. ​ജ​യിം​സ് ത​ട​ത്തി​ൽ ഒ​ഐ​സി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
28ന് ​വൈ​കു​ന്നേ​രം ആ​റി​ന് കു​ർ​ബാ​ന​ക്ക് എം​സി​വൈ​എം വൈ​ദി​ക ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 29ന് ​വൈ​കു​ന്നേ​രം ആ​റി​ന് കു​ർ​ബാ​ന​ക്ക് ഫാ. ​അ​രു​ണ്‍ ഏ​റ​ത്ത് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തി​രു​നാ​ൾ ദി​ന​മാ​യ 30ന് ​വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​ക്ക് തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് ഒ​ഐ​സി, ഫാ. ​ദാ​നി​യേ​ൽ ക​ല്ലി​ൽ ഒ​ഐ​സി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​എ​ട്ടാ​മി​ട​മാ​യ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 7.30ന് ​ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്ക് റ​വ.​ഡോ, ജോ​സ് കു​രു​വി​ള ഒ​ഐ​സി കാ​ർ​മി​ക​ത്വം വ​ഹി​ക്കും.