വ​ർ​ക്ക് കൗ​ണ്ട്ഡൗ​ൺ ക​ല​ണ്ട​ർ ത​യാ​റാ​ക്കും: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ
Sunday, September 26, 2021 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​ന് വ​ർ​ക്ക് കൗ​ണ്ട്ഡൗ​ൺ ക​ല​ണ്ട​ർ ത​യാ​റാ​ക്കു​മെ​ന്ന് തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ .
ഓ​രോ ആ​ഴ്ച​യി​ലെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ഒ​രു ക​മ്മി​റ്റി​യും രൂ​പീ​ക​രി​ക്കും. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പ​ദ്ധ​തി വേ​ഗ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.
വി​ഴി​ഞ്ഞം തു​റ​മു​ഖ ആ​സ്ഥാ​ന​ത്ത് വി​സി​ൽ ഓ​ഫീ​സ് ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. പാ​റ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ വ​ന്ന കാ​ല​താ​മ​സ​മാ​ണ് ബ്രേ​ക്ക് വാ​ട്ട​ർ നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണം. പാ​റ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​വാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച ത​മി​ഴ്നാ​ട് തു​റ​മു​ഖ മ​ന്ത്രി ഇ.​വി. വേ​ലു​വു​മാ​യി ചെ​ന്നൈ​യി​ൽ നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്ന് ക​ല്ലു കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രും. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​വാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ ക​മ്പ​നി എം.​ഡി​യാ​യി ഗോ​പാ​ല​കൃ​ഷ്ണ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.