ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Sunday, September 26, 2021 9:39 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ര​വാ​രം, ന​ഗ​രൂ​ർ,പു​ളി​മാ​ത്ത് ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ. ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ര​ണ്ടു സ്ഥ​ല​ങ്ങ​ളും ഓ​വ​ർ​ഹെ​ഡ് ടാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ആ​റു സ്ഥ​ല​ങ്ങ​ൾ അ​ക്വ​യ​ർ ചെ​യ്യേ​ണ്ട​തി​നാ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന് ആ​ലോ​ച​ന യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.​യോ​ഗ​ത്തി​ന് ശേ​ഷം ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പ​മ്പ് ഹൗ​സ് സ്ഥാ​പി​ക്കാ​നു​ദേ​ശി​ക്കു​ന്ന വാ​മ​ന​പു​രം വി​ല്ലേ​ജി​ലെ ആ​റാം​താ​ന​ത്തെ ഭൂ​മി എം​എ​ൽ​എ​യും, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ട്ട​ർ അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് വി​ഭാ​ഗം സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ വി.​സ​ജി, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​ജി.​അ​ജീ​ഷ് കു​മാ​ർ,ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ര​മാ​ദേ​വി അ​മ്മ,ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സ്മി​ത, ക​ര​വാ​രം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​ല്ലാ​സ് കു​മാ​ർ,പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്ത് അം​ഗം കാ​രേ​റ്റ് ശി​വ പ്ര​സാ​ദ്,വാ​ട്ട​ർ അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ രാ​ജേ​ഷ്,ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​ര​ഘു,അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.