ക്ലാ​സ് മു​റി​ക​ളു​ടെ ചു​വ​രു​ക​ളി​ൽ ജീ​വി​തം​വ​ര​ച്ച് ക​ലാ​കാ​ര​ന്മാ​ർ
Sunday, September 26, 2021 9:41 PM IST
നെ​ടു​മ​ങ്ങാ​ട്: സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ ചി​ത്ര​ങ്ങ​ൾ​വ​ര​ച്ച് ക​ലാ​കാ​ര​ന്മാ​ർ മാ​തൃ​ക​യാ​കു​ന്നു. മി​മി​ക്രി താ​ര​വും സം​വി​ധാ​യ​ക​നും സ്ക്രി​പ്റ്റ് റൈ​റ്റ​റു​മാ​യ നെ​ടു​മ​ങ്ങാ​ട് പ​ന​യ്ക്കോ​ട് സ്വ​ദേ​ശി സി​നു സാ​ഗ​റും, മി​മി​ക്രി താ​ര​വും ആ​ർ​ട്ടി​സ്റ്റു​മാ​യ നെ​ടു​മ​ങ്ങാ​ട് ജി​ജു​വും ചേ​ർ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.
കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ താ​ലോ​ലം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഇ​വ​ർ ചി​ത്ര ര​ച​ന ന​ട​ത്തു​ന്ന​ത്. ഒ​രു​കാ​ല​ത്ത് മ​റ്റു​ള്ള​വ​രെ ചി​രി​പ്പി​ച്ച് ജീ​വി​ച്ച ഇ​വ​ർ ക​ഷ്ട​ത​ക​ൾ നി​റ​ഞ്ഞ ജീ​വി​ത​ത്തി​ൽ സ്വ​യം ചി​രി​ക്കാ​റി​ല്ലെ​ന്നും അ​തി​നു​ള്ള അ​വ​സ​രം പ​ല​പ്പോ​ഴും ന​ഷ്ട​മാ​കു​ന്നു​വെ​ന്നും പ​റ​യു​ന്നു.
ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ന്യം നി​ന്നു പോ​യ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ മി​മി​ക്രി ഉ​പ​ജീ​വ​ന​മാ​ക്കി ത​ങ്ങ​ൾ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് ചി​ത്ര​ര​ച​ന​യി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം മാ​ജി​ക് പ്ലാ​ന​റ്റി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന സി​നു സാ​ഗ​ർ കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ടൂ​റി​സം മേ​ഖ​ല അ​ട​ച്ച​തോ​ടു കൂ​ടി ആ ​വ​രു​മാ​ന​വും നി​ല​ച്ചു. സ്കൂ​ളു​ക​ളി​ൽ ദി​വ​സ​വേ​ത​ന​ക്കാ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന ജി​ജു​വി​നും വ​രു​മാ​നം നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ൺ​ലൈ​ൻ ചി​ത്ര​ര​ച​നാ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം​കൊ​ണ്ടാ​ണ് ജീ​വി​തം മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്.
പ​ഴ​യ​തു​പോ​ലെ ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും തി​രി​കെ വ​ന്നാ​ൽ മ​റ്റു​ള്ള​വ​രെ പോ​ലെ സ​മൂ​ഹ​ത്തി​ൽ മാ​ന്യ​മാ​യി ജീ​വി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നു​മാ​ണ് ഇ​വ​ർ​ക്കു​ള്ള ഒ​രേ ഒ​രു പ്ര​തീ​ക്ഷ.